ഹോണ്ടുറാസിനെ വീഴ്ത്തി അർജൻ്റീനയുടെ കുതിപ്പ്; പരാജയമറിയാത്ത 34ആം മത്സരം

സൗഹൃദ മത്സരത്തിൽ ഹോണ്ടുറാസിനെ വീഴ്ത്തി അർജൻ്റീന. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജൻ്റീനയുടെ ജയം. ഇതോടെ തോൽവി അറിയാതെ തുടർച്ചയായ 34 മത്സരങ്ങളാണ് അർജൻ്റീന പൂർത്തിയാക്കിയത്. അർജൻ്റീനയ്ക്കായി ഇതിഹാസ താരം ലയണൽ മെസി ഇരട്ട ഗോൾ നേടി. ലൗട്ടാരോ മാർട്ടിനസ് ആണ് മൂന്നാം ഗോൾ നേടിയത്.
16ആം മിനിട്ടിലായിരുന്നു അർജൻ്റീനയുടെ ആദ്യ ഗോൾ. പപ്പു ഗോമസ് നൽകിയ പാസ് ലൗട്ടാരോ മാർട്ടിനസ് അനായാസം വലയിലെത്തിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മെസി ആദ്യ ഗോൾ സ്കോർ ചെയ്തു. ലെ സെൽസോയെ ബോക്സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി മെസി അനായാസം സ്കോർ ചെയ്യുകയായിരുന്നു. 69ആം മിനിട്ടിൽ മെസി രണ്ടാം ഗോളടിച്ചു. 25 വാര അകലെ നിന്ന് ഒരു ചിപ്പ് ഷോട്ടിലൂടെയാണ് മെസി തൻ്റെ രണ്ടാം ഗോൾ നേടിയത്.
Story Highlights: argentina won honduras football
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here