വർക്കലയിൽ മകളുടെ കാമുകനെ വെട്ടിപ്പരിക്കേൽപ്പിച്ച പിതാവ് കസ്റ്റഡിയിൽ

മകളുടെ കാമുകനെ വെട്ടിപ്പരിക്കേല്പിച്ച പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് സംഭവം. വർക്കല ചരുവിള വീട്ടിൽ ബാലുവിനെയാണ് (22) പെൺകുട്ടിയുടെ പിതാവ് ആക്രമിച്ചത്. തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റ ബാലുവിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read Also: തൃശൂരിൽ വാളുമായി യുവാക്കൾ; പൊലീസ് അന്വേഷണം ആരംഭിച്ചു
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് മൂന്നോടെയായിരുന്നു സംഭവം. വീടിന് പിറകുവശത്തായി പെൺകുട്ടിയെയും യുവാവിനെയും കണ്ടതിൽ പ്രകോപിതനായ പിതാവ് വെട്ടുകത്തിയെടുത്ത് യുവാവിനെ വെട്ടുകയായിരുന്നു. പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ കൈപ്പത്തിക്ക് വെട്ടേറ്റ പെൺകുട്ടിയുടെ അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് 2019ൽ ബാലുവിനെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്. കേസിലെ ജയിൽശിക്ഷയ്‌ക്കുശേഷം അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്.
Story Highlights: Father in custody for assaulting daughter’s boyfriend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here