60 ലക്ഷത്തോളം കുടിശിക; തൃശൂര്‍ കളക്ട്രേറ്റിലെ ഏഴ് ഓഫീസുകളിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി

തൃശൂര്‍ കളക്ട്രേറ്റിലെ ഏഴ് ഓഫീസുകളിലെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി. ജില്ലാ ഇന്‍ഷുറന്‍സ്, ചൈല്‍ഡ് വെല്‍ഫെയര്‍, ഡ്രഗ് കണ്‍ട്രോള്‍ ഓഫീസുകളിലെ ഉള്‍പ്പെടെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. 2017 മുതല്‍ 60 ലക്ഷത്തോളം രൂപ വൈദ്യുതി ബില്‍ ഇനത്തില്‍ കുടിശികയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു വൈദ്യുതി വിച്ഛേദിച്ചത്. (KSEB cut off electricity in seven offices of Thrissur Collectorate)
വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടിശിക നല്‍കാന്‍ ധനകാര്യ വകുപ്പിന്റെ അനുമതിയും തേടിയിട്ടുണ്ട്.
Story Highlights: KSEB cut off electricity in seven offices of Thrissur Collectorate
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here