Advertisement

പാട്ടിന്റെ വസന്തം വിരിയിച്ച എസ്പിബി; എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഓർമകൾക്ക് രണ്ട് വയസ്

September 25, 2022
2 minutes Read
2 years of sp balasubrahmaniam demise

സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഗായകൻ എസ്പി ബാലസുബ്രഹ്‌മണ്യത്തിൻറെ ഓർമകൾക്ക് രണ്ട് വയസ്സ്. അഞ്ച് പതിറ്റാണ്ടോളം മലയാളിയുടെ നിത്യജീവിതത്തിൽ പാട്ടിന്റെ വസന്തം വിരിയിച്ചു എസ്.പി.ബി. ( 2 years of sp balasubrahmaniam demise )

കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ, മധുരമനോഹരമായ ഗാനങ്ങളുടെ നിലക്കാത്ത പ്രവാഹമായിരുന്നു എസ്പിബി. അറുപതുകളുടെ അവസാനത്തിൽ തെലുങ്ക് സിനിമാസംഗീതത്തിൽ തുടങ്ങിയതാണ് എസ്പിബിയുടെ പാട്ടുയാത്ര. ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്ന എസ്പിബി നമുക്ക് സമ്മാനിച്ചത് അതിമനോഹരമായ എത്രയോത്രയോ പാട്ടുകൾ.

ഗാനാലാപനത്തിലും അവതരണത്തിലും സ്വതസിദ്ധമായ എസ്പി ബി സ്പർശത്തിലൂടെ അവയൊക്കെയും അവിസ്മരണീയമായ അനുഭവമാക്കി മാറ്റിയ അതുല്യ പ്രതിഭ. ചിട്ടപ്പെടുത്തിയ പാട്ടുകൾ മനോധർമത്തിലൂടെ അതിമനോഹരമാക്കി മാറ്റിയ പ്രതിഭാവിലാസം. അനായാസകരമായ തൊണ്ടവഴക്കവും, താളത്തിലും ശ്രുതിയിലുമുള്ള കയ്യടക്കവും , അസാമാന്യമായ സംഗീതബോധവും ഭാവനയും…

Read Also: 12 മണിക്കൂർ, 21 ഗാനങ്ങൾ… ഏറ്റവും കൂടുതൽ പാട്ടുകൾ റെക്കോർഡും എസ്പിബിയ്ക്ക് സ്വന്തം

ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകൻ, യേശുദാസിനെയടക്കം പാടുപാടിച്ച സംഗീതസംവിധായകൻ, രജനീകാന്ത്, കമൽ ഹാസൻ, ഗിരീഷ് കർണാട്, ജമിനി ഗണേശൻ,.. നിരവധി സൂപ്പർതാരങ്ങളുടെ ശബ്ദമായ ഡബ്ബിങ് ആർട്ടിസ്റ്റ്, റിയാലിറ്റി ഷോകളിലെ നിറസാന്നിധ്യം, രാജ്യത്തിനകത്തും പുറത്തുമായി അനേകായിരം വേദികളെ സംഗീതസാന്ദ്രമാക്കിയ അവിസ്മരണീയ നിമിഷങ്ങൾ…

ശ്രീനഗർ മുതൽ കന്യാകുമാരി വരെ എവിടെയും ഏതുഭാഷയിലും, പ്രണയവും വിരഹവും ,ആർദ്രതയും നിറഞ്ഞ ആ ശബ്ദമാധുര്യമുണ്ട്…. സംഗീതത്തിന് കാലദേശഭേദമില്ലെന്ന് തെളിയിച്ച അതുല്യപ്രതിഭയുടെ ഓർമകൾക്ക് മരണമില്ല.

Story Highlights: 2 years of sp balasubrahmaniam demise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top