സിസേറിയന് തൊട്ടുമുന്‍പ് വൈദ്യുതി നിലച്ചു; കോയമ്പത്തൂരില്‍ യുവതിക്ക് ദാരുണാന്ത്യം

ഓപ്പറേഷന് തൊട്ടുമുന്‍പായി വൈദ്യുതി നിലച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ഗര്‍ഭിണിയായ യുവതി മരിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലായിരുന്നു ദാരുണമായ സംഭവം. സിസേറിയന് തൊട്ടുമുന്‍പായി തിയേറ്ററിലെ വൈദ്യുതി നിലയ്ക്കുകയായിരുന്നു. നവജാതശിശു നിരീക്ഷണത്തിലാണ്. (Pregnant woman shifted to private hospital after power outage died coimbatore)
കുമാരപാളയം സ്വദേശിയായ എം വന്‍മതിയാണ് മരിച്ചത്. പ്രസവത്തിനായി തിങ്കളാഴ്ചയാണ് ഇവരെ അന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സിസേറിയന് മുന്‍പായി അനസ്‌തേഷ്യ കൂടി നല്‍കിയ ശേഷമാണ് കറണ്ട് പോകുന്നത്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 22 വയസുകാരിയായ യുവതിയെ ആംബുലന്‍സില്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഓപ്പറേഷന്‍ നടത്തി പുറത്തെടുത്ത നവജാതശിശുവിന് മികച്ച പരിചരണം നല്‍കി വരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Story Highlights: Pregnant woman shifted to private hospital after power outage died coimbatore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here