മുസ്ലിം സമുദായത്തിന്റെ വിശ്വാസം നേടണമെങ്കില്‍ ബില്‍കിസ് ബാനുവിന്റെയും അഖ്‌ലഖിന്റെയും വീടുകള്‍ സന്ദര്‍ശിക്കണം; മോഹന്‍ ഭാഗവതിനെതിരെ ദിഗ്‌വിജയ് സിംഗ്

ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് ബില്‍കിസ് ബാനുവിന്റെ വീട് സന്ദര്‍ശിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ്. മുസ്ലിം സമുദായത്തിന്റെ വിശ്വാസം നേടണമെങ്കില്‍ ബില്‍കിസ് ബാനുവിന്റെയും മുഹമ്മദ് അഖ്‌ലഖിന്റെയും വീട് ആര്‍എസ്എസ് മേധാവി സന്ദര്‍ശിക്കണമെന്നാണ് ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവന.
ന്യൂനപക്ഷ സമുദായത്തോടുള്ള ആര്‍എസ്എസ് മേധാവിയുടെ നിലപാടുകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അവരുടെ വിശ്വാസം നേടിയെടുക്കണമെന്നുണ്ടെങ്കില്‍ 2015 ലെ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ മുഹമ്മദ് അഖ്ലാക്കിന്റെയും കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍ക്കിസ് ബാനുവിന്റെയും കുടുംബത്തെ കാണണമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ മറുപടി.
Read Also: ഉത്തരാഖണ്ഡിലെ ഹോട്ടൽ ജീവനക്കാരിയുടെ കൊലപാതകം; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ
ഡല്‍ഹിയിലെ പള്ളിയിലും മദ്രസയിലും മോഹന്‍ ഭാഗവത് ദിവസങ്ങള്‍ക്ക് മുന്‍പ് സന്ദര്‍ശനം നടത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സ്വാധീനമാണ് ആര്‍എസ്എസ് മേധാവിയുടെ പള്ളി സന്ദര്‍ശനമെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.
Read Also: പോപ്പുലർ ഫ്രണ്ടിനെതിരായ റെയ്ഡ്; അമിത് ഷായ്ക്ക് എൻഐഎ ഉടൻ റിപ്പോർട്ട് സമർപ്പിക്കും
അതേസമയം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ അന്വേഷണ ഏജന്‍സികള്‍ അടിച്ചമര്‍ത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പിഎഫ്ഐക്കെതിരെ മാത്രമല്ല, മതവിദ്വേഷവും മതഭ്രാന്തും പ്രചരിപ്പിക്കുന്ന ഏതൊരു സംഘടനയ്ക്കെതിരെയും നടപടിയെടുക്കണമെന്നിയിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന.
Story Highlights: should visit Bilkis Bano and Mohammad Akhlaq’s home says digvijay singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here