പോപ്പുലർ ഫ്രണ്ട് ഹർത്താൽ; മൂന്ന് പേർ കൂടി അറസ്റ്റിൽ
പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിൽ.
പെരുമ്പാവൂർ തടി മാർക്കറ്റിന് സമീപം കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഗ്ലാസ്സ് തകർത്ത കേസിലാണ് അറസ്റ്റ്. പെരുമ്പാവൂർ പാറപ്പുറം സ്വദേശികളായ അനസ്, ഷിയാസ്, ഷംസുദീൻ എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന്റെ ഗ്ലാസാണ് തകർത്തത്.
ഇതിനിടെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്തെത്തി. അക്രമികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനിന്നു എന്ന ആരോപണമാണ് വി മുരളീധരന്‍ ആവര്‍ത്തിക്കുന്നത്. അപലപിക്കലല്ല അക്രമം ഒഴിവാക്കലാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
Read Also: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ കേന്ദ്രം ഉചിതമായ തീരുമാനമെടുക്കും: കേന്ദ്രമന്ത്രി വി മുരളീധരന്‍
മുഖ്യമന്ത്രിയുടെ ജോലി അക്രമം ഒഴിവാക്കലാണ്. മുഖ്യമന്ത്രി അക്രമത്തിനു എല്ലാ സാഹചര്യവും ഒരുക്കി നല്‍കിയിട്ട് ഇന്നലെ വാ തുറന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി ഒന്നും അറിയാത്തത് പോലെയാണ് സംസാരിക്കുന്നത്. വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്നതാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാടെന്ന് വി മുരളീധരന്‍ പറഞ്ഞു.
Story Highlights: Three more people arrested Popular Front Hartal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here