Advertisement

മലമ്പുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവ് അറസ്റ്റില്‍

September 25, 2022
Google News 2 minutes Read

പാലക്കാട് മലമ്പുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവ് അറസ്റ്റില്‍. ആനിക്കോട് സ്വദേശി രഞ്ജിത്താണ് പിടിയിലായത്.യുവമോര്‍ച്ച പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്.വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനം എന്നാണ് പരാതി.വയറുവേദനയെതുടര്‍ന്ന് പെണ്‍കുട്ടിയെ പാലക്കാട് വനിതാആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.അടുത്ത ദിവസം പെണ്‍കുട്ടി പ്രസവിച്ചു. (yuvamorcha local leader arrested in pocso case)

ആശുപത്രി അതികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയില്‍ മലമ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ചൂഷണം ചെയ്തിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സംഘടനയില്‍ നിന്ന് രഞ്ജിത്തിനെ പുറത്താക്കിയതായി യുവമോര്‍ച്ച ജില്ലാ നേതൃത്വം അറിയിച്ചു.

Story Highlights: yuvamorcha local leader arrested in pocso case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here