Advertisement

ഏറ്റവും താമസയോഗ്യമായ സ്ഥലം; ആദ്യ രണ്ടു സ്ഥാനങ്ങൾ ഗൾഫിലെ ഈ നഗരങ്ങൾക്ക്

September 26, 2022
2 minutes Read

മധ്യപൂർവദേശ, ആഫ്രിക്കൻ മേഖലയിൽ താമസത്തിനു ഏറ്റവും അനുയോജ്യ നഗരങ്ങളുടെ പട്ടികയിൽ
അബുദാബിയും ദുബായും മുന്നിൽ. ഇക്കോണമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) റിപ്പോർട്ടിലാണ് ഈ നഗരങ്ങൾ ഒന്നും രണ്ടും സ്ഥാനത്തെത്തിയത്.

കുവൈത്ത് സിറ്റി, ടെൽ അവീവ്, ബഹ്‌റൈൻ എന്നിവയാണ് മേഖലയിൽനിന്ന് പട്ടികയിൽ ഇടംപിടിച്ച മറ്റു നഗരങ്ങൾ. കൊവിഡ് നിയന്ത്രണങ്ങൾ മാറ്റിയതോടെ വ്യവസായ മേഖലയും ശക്തിപ്പെട്ടു. കൊ കൊവിഡിനുശേഷം ആദ്യം തുറന്ന നഗരങ്ങളിൽ ഒന്നാണ് ദുബായ്.

Read Also: മികവിന്റെ പട്ടികയില്‍ അതിവേഗ കുതിപ്പുമായി കുവൈറ്റ് എയര്‍വേയ്‌സ്; മികച്ച എയര്‍ലൈന്‍ പുരസ്‌കാരം ഗള്‍ഫ് എയറിന്

ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 71.2 ലക്ഷം പേരും അബുദാബി എയർപോർട്ടിൽ 63 ലക്ഷം പേരും യാത്ര ചെയ്തു. കൂടാതെ ഡമാസ്‌കസ്, ലാഗോസ്, ട്രിപ്പോളി, അൽജിയേഴ്‌സ്, ഹരാരെ എന്നീ നഗരങ്ങൾ താമസയോഗ്യമല്ലാത്തവയിൽ ഇടംപിടിച്ചു.

Story Highlights: Abu Dhabi, Dubai ranked most liveable cities in Middle East, Africa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top