കോഴിക്കോട്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം കണ്ണൂരില്‍ തിരിച്ചിറക്കി

കോഴിക്കോട്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം കണ്ണൂരില്‍ തിരിച്ചിറക്കി. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നാണ് എയര്‍ ഇന്ത്യ അധികൃതരുടെ വിശദീകരണം. രാവിലെ 9 30ന് കോഴിക്കോട് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുന്നുണ്ട്.
കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട് അരമണിക്കൂറിന് ശേഷം കണ്ണൂരില്‍ ലാന്‍ഡ് ചെയ്‌തെങ്കിലും വീണ്ടും വിമാനം തിരിച്ചിറക്കുകയായിരുന്നു. 10 മണി മുതല്‍ ഉച്ചകഴിഞ്ഞിട്ടും യാത്രക്കാര്‍ക്ക് വെള്ളമോ ഭക്ഷണമോ കിട്ടിയില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. സാങ്കേതിക തകരാര്‍ സംഭവിച്ചതാണെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് അധികൃതര്‍ പറഞ്ഞതെന്ന് യാത്രക്കാര്‍ പ്രതികരിച്ചു.
Story Highlights: air india flight emergency land kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here