Advertisement

നേപ്പാൾ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമ അറസ്റ്റിൽ

September 26, 2022
Google News 2 minutes Read
Attempt to rape Nepali woman; accused arrested

നേപ്പാൾ സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കട ഉടമ പിടിയിൽ. കൊല്ലം ജില്ലയിലെ ഓയൂർ വെളിയത്താണ് സംഭവം. വെളിയം പടിഞ്ഞാറ്റിൻകരയിൽ കട നടത്തിവരുന്ന റോഡുവിള പുത്തൻ വീട്ടിൽ അനിരുദ്ധനെയാണ് (58) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ( Attempt to rape Nepali woman; accused arrested ).

Read Also: തൃശൂരിൽ 5 വയസുകാരിയെ പീഡിപ്പിച്ച 70 കാരന് 14 വർഷം കഠിന തടവ്

അനിരുദ്ധന്റെ കടയുടെ സമീപത്തായുള്ള സ്വകാര്യവ്യക്തിയുടെ കൃഷിഫാമിലാണ് നേപ്പാളി സ്ത്രീയും ഭർത്താവും ജോലി ചെയ്യുന്നത്. അനിരുദ്ധന്റെ കടയിൽ നിന്നാണ് ഇവർ സാധനങ്ങൾ വാങ്ങിയിരുന്നത്. സ്ഥിരമായി കടയിൽ സാധനം വാങ്ങാനെത്തുന്ന ഈ സ്ത്രീയോട് അനിരുദ്ധൻ അപമര്യാദയായി പെരുമാറിയെന്നും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു.

Story Highlights: Attempt to rape Nepali woman; accused arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here