പുനർവിവാഹപ്പരസ്യം നൽകിയ യുവാവിൽ നിന്ന് 4 ലക്ഷം രൂപയും മൊബൈലും തട്ടിയെടുത്ത യുവതി അറസ്റ്റിൽ

യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ പൊലീസ് പിടികൂടി. പുനർവിവാഹപ്പരസ്യം നൽകിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട ശേഷമാണ് 4,15,500 രൂപ തട്ടിയെടുത്തത്. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ് പുത്തൻതുറ വീട്ടിൽ വി.ആര്യയെയാണ് (36) കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിൽ നിന്ന് 22,180 രൂപ വിലയുള്ള മൊബൈൽ ഫോണും ഇവർ കൈക്കലാക്കിയിരുന്നു. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ( financial fraud; woman arrested ).
കോയിപ്രം കടപ്ര സ്വദേശിയായ യുവാവ് നൽകിയ പുനർവിവാഹ പരസ്യം കണ്ട് അനുജത്തിക്കായി വിവാഹാലോചന നടത്തുകയായിരുന്നു യുവതി. മേയ് 17 മുതൽ ഡിസംബർ 22 വരെയുള്ള കാലയളവിൽ അമ്മയുടെ ചികിത്സയ്‌ക്കെന്നുപറഞ്ഞു പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ തട്ടിയെടുത്തു എന്നാണ് കേസ്. കറ്റാനം സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കൈമാറ്റം ചെയ്‌തെടുത്തത്.
ചതി മനസ്സിലാക്കിയ യുവാവ് പത്തനംതിട്ട ഡിവൈ.എസ്.പിയ്ക്ക് പരാതി നൽകി. മൊബൈൽ ഫോൺ കോളുകൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചു. പണം ഇടപാട് സംബന്ധിച്ച രേഖകളും കണ്ടെടുത്തു. അന്വേഷണത്തിൽ ഇല്ലാത്ത സഹോദരിയുടെ പേരുപറഞ്ഞ് വിവാഹത്തിന് താൽപ്പര്യമുണ്ടെന്ന് അറിയിച്ച് യുവാവിനെ കബളിപ്പിക്കുകയായിരുന്നെന്നും തെളിഞ്ഞിട്ടുണ്ട്. പാലക്കാട് കിഴക്കൻചേരിയിൽ നിന്നാണ് യുവതിയെ പിടികൂടിയത്.
Story Highlights: financial fraud; woman arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here