തലയ്ക്കടിയേറ്റ് ജാർഖണ്ഡ് തൊഴിലാളി മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

തലയ്ക്കടിയേറ്റ് ജാർഖണ്ഡ് തൊഴിലാളി മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ ജാർഖണ്ഡിലെത്തിയ പ്രത്യേക അന്വേഷണ സംഘം പിടികൂടി. വിഴിഞ്ഞം സ്റ്റേഷനിലെ എസ്.ഐ വിനോദ്, ഫോർട്ട് സ്റ്റേഷൻ എസ്.ഐ ദിനേശ്, സി.പി.ഒമാരായ ഷിനു, രാമു, സ്പെഷ്യൽ സ്ക്വാഡ് അംഗം ഷിബു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതി ലക്കീന്തറിനെ (44) പിടികൂടിയത്. തിരുവനന്തപുരം വിഴിഞ്ഞത്തുവെച്ചാണ് ജാർഖണ്ഡ് തൊഴിലാളി തലയ്ക്കടിയേറ്റ് മരിച്ചത്. തലയ്ക്കടിക്കാൻ ഉപയോഗിച്ച ഇരുമ്പ് പാരയും രക്തക്കറ തുടച്ചു മാറ്റിയ തുണിയും സംഭവ സ്ഥലത്ത് നിന്ന് പൊലീസ്
കണ്ടെത്തിയിരുന്നു. ( Jharkhand worker’s death; suspect arrested ).
Read Also: ഡൽഹിയിൽ അന്തർ സംസ്ഥാന മയക്കു മരുന്ന് റാക്കറ്റ് പിടിയിൽ
പ്രതിയെ ജാർഖണ്ഡിലെ കോടതിയിൽ ഹാജരാക്കി നടപടികൾക്ക് ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ വിഴിഞ്ഞത്ത് എത്തിക്കും. ജാർഖണ്ഡ് ബൽബഡയിലെ പൊലീസ് സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കൊപ്പം ഒളിവിൽ പോയ സുനിയെ കണ്ടെത്താനായിട്ടില്ല. ഇക്കഴിഞ്ഞ 17ന് രാത്രി 9ന് പുളിങ്കുടി നെട്ടത്താന്നി റോഡിലെ വീട്ടിൽ നടന്ന സംഘട്ടനത്തിനിടെയാണ് തലയ്ക്ക് അടിയേറ്റ് ജാർഖണ്ഡ് സ്വദേശി കന്ത്ന ലൊഹറന (40) മരിച്ചത്.
Story Highlights: Jharkhand worker’s death; suspect arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here