Advertisement

കാട്ടാനക്കൂട്ടത്തില്‍ നിന്ന് രക്ഷനേടാന്‍ യുവാവ് മരത്തില്‍ കയറിയിരുന്നത് ഒന്നരമണിക്കൂറോളം

September 26, 2022
Google News 1 minute Read

ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ കര്‍ഷകന്‍ മരത്തിന് മുകളില്‍ കയറിയിരുന്നത് ഒന്നരമണിക്കൂര്‍. സിങ്കുകണ്ടം സ്വദേശി സജിയാണ് രാവിലെ കൃഷിയിടത്തില്‍വച്ച് കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്. കൊമ്പന്‍ പാഞ്ഞടുത്തതോടെ സജി സമീപത്തെ യൂക്കാലി മരത്തിലേക്ക് ഓടിക്കയറുകയായിരുന്നു.

ഇന്ന് രാവിലെയോടെയാണ് സംഭവമുണ്ടായത്. കൃഷിയാവശ്യങ്ങള്‍ക്കായി സ്ഥലത്തെത്തിയതാണ് സജി. ഈ സമയത്താണ് ആനക്കൂട്ടത്തിന്റെ പാഞ്ഞുവരവ്. ഒരു കൊമ്പനും പിടിയാനയും രണ്ട് കുട്ടിയാനകളും കൂട്ടത്തിലുണ്ടായിരുന്നു. ഓടിരക്ഷപെടാനുള്ള വഴി കാണാതായതോടെയാണ് സജി മരത്തിന് മുകളില്‍ കയറിയിരുന്നത്. ഏറെ നേരം കഴിഞ്ഞിട്ടും ആരെയും കാണാത്തതോടെയാണ് ഒന്നരമണിക്കൂറിലധികം മരത്തിന് മുകളില്‍ കയറിയിരുന്നത്. നിരന്തരം കാട്ടാന ശല്യമുള്ള പ്രദേശമാണിത്. ഒടുവില്‍ നാട്ടുകാരെത്തി പടക്കം പൊട്ടിച്ചാണ് ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തിയത്.

Story Highlights: man climbed tree to escape from elephant attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here