Advertisement

ഐഎസ്എൽ സ്ക്വാഡിനെ പ്രഖ്യാപിച്ച് എഫ്സി ഗോവ

September 27, 2022
4 minutes Read

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ വരുന്ന സീസണിലേക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് എഫ്സി ഗോവ. 27 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്ലബിൻ്റെ മുൻ താരം കൂടിയായ കാർലോസ് പെന്യ പരിശീലിപ്പിക്കുന്ന ടീമിൽ പ്രധാനികളൊക്കെ ഉൾപ്പെട്ടു. മലയാളി താരം മുഹമ്മദ് നെമിലും ടീമിലുണ്ട്.

എഡു ബെഡിയ, ആൽവാരോ വാസ്ക്വസ്, മാർക്ക് വാലിയെന്റെ, ഐക്കർ ​ഗ്വാറോക്സേന, ഫാരേസ് ആർനാഓട്ട്, നോഹ സദാവോയി എന്നിവരാണ് ​ഗോവയുടെ വിദേശതാരങ്ങൾ. കഴിഞ്ഞ സീസണിൽ 9ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഗോവ ഈ സീസണിൽ അത് തിരുത്തിക്കുറിയ്ക്കാനാണ് ഇറങ്ങുന്നത്. അടുത്ത മാസം 12ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ഗോവയുടെ ആദ്യ മത്സരം.

Story Highlights: fc goa isl squad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top