Advertisement

ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിന് പിന്നിൽ ഇടത്പക്ഷം അണിനിരക്കണം; പി.കെ. കുഞ്ഞാലിക്കുട്ടി

September 27, 2022
3 minutes Read
Muslim League leaders including PK Kunhalikutty met Rahul gandhi

ബി.ജെ.പിക്ക് എതിരായ പോരാട്ടം നയിക്കാൻ കോൺഗ്രസിനേ സാധിക്കൂവെന്നും കോൺഗ്രസിന് പിന്നിൽ ഇടത് പക്ഷമടക്കം അണി നിരക്കുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലികുട്ടി. രാഹുൽ ഗാന്ധിയുമായുള്ള ലീഗ് നേതാക്കളുടെ കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മതേതര ചേരികളെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയാണ് രാഹുലുമായി സംസാരിച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ( Muslim League leaders including PK Kunhalikutty met Rahul gandhi ).

Read Also: ‘കേരള രാഷ്ട്രീയത്തില്‍ പ്രത്യേക ആര്യാടന്‍ കാലഘട്ടമുണ്ടായിരുന്നു’; ആര്യാടന്‍ മുഹമ്മദിന്റെ ഇടപെടലുകള്‍ വിപുലമെന്ന് കുഞ്ഞാലിക്കുട്ടി

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് മലപ്പുറത്തെത്തിയത്. ഇന്നും നാളെയും മറ്റന്നാളുമായി മൂന്ന് ദിവസമാണ് ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിൽ പര്യടനം നടത്തുക. തുടർന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി തമിഴ്‌നാട്ടിൽ പ്രവേശിക്കും. ഇന്ന് രാവിലെ പുലാമന്തോളിൽ നിന്ന് ആരംഭിക്കുന്ന യാത്ര 15 കിലോമീറ്റർ പിന്നിട്ട് ഉച്ചയോടെ പെരിന്തൽമണ്ണ പൂപ്പലത്ത് ആദ്യ ഘട്ടം പൂർത്തിയാക്കും. ശേഷം വൈകീട്ട് നാലിന് പുനഃരാരംഭിച്ച് 10 കിലോമീറ്റർ കൂടി പിന്നിട്ട് വൈകീട്ട് 7 മണിയോടെ പാണ്ടിക്കാട് സമാപിക്കും. ഇതോടെ ജില്ലയിലെ ആദ്യ ദിന പര്യടനം പൂർത്തിയാക്കും.

നാളെ പാണ്ടിക്കാട് നിന്ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് നിലമ്പൂർ ചന്തക്കുന്നിൽ സമാപിക്കും. ജില്ലയിലെ മൂന്നാം ദിന പര്യടനം ചുങ്കത്തറ മുട്ടിക്കടവിൽ നിന്ന് ആരംഭിച്ച് ഉച്ചയോടെ വഴിക്കടവ് മണിമൂളിയിൽ സമാപിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

Story Highlights: Muslim League leaders including PK Kunhalikutty met Rahul gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top