‘സഞ്ജുവിന്റെ ഫോട്ടോകാണിച്ച് സൂര്യകുമാർ, ആരാധകരുടെ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച് രോഹിത് ശർമ’; ഇന്ത്യ ഇന്ന് വൈകിട്ട് പരിശീലനത്തിനിറങ്ങും

തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ആദ്യ ട്വന്റി 20 മത്സരത്തിനായി ഇന്നലെ എത്തിയ ടീം ഇന്ത്യക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. ഇന്നലെ വൈകിട്ടോടെ എത്തിയ ടീമിന് പൂർണവിശ്രമം അനുവദിച്ചു. ഇന്ന് വൈകീട്ട് അഞ്ചുമുതൽ എട്ടുവരെ കാര്യവട്ടം ഗ്രീഫീൽഡ്‌സിൽ പരിശീലനം നടത്തും.(team india in kariyavattom greenfields)
നായകൻ രോഹിത്ത് ശർമ്മ ഇന്ന് മാധ്യമങ്ങളെ കാണും. ഇന്നലെ ദക്ഷിണാഫ്രിക്കൻ ടീം വൈകീട്ട് പരിശീലനത്തിനിറങ്ങി. ഇന്ന് ഉച്ചയ്ക്കാണ് ഇനി അവരുടെ പരിശീലനം. നായകൻ രോഹിത് ശർമ അടക്കമുള്ള സംഘത്തെ ആർപ്പുവിളികളോടെയാണ് ആരാധകർ വരവേറ്റത്. കൃത്യം നാലരയ്ക്ക് ഹൈദരബാദിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻ ടീം എത്തിയത്.
ഇന്നലെ ടീം ഇന്ത്യയെ കാണാൻ എത്തിയവർക്ക് തന്റെ മൊബൈലിൽ സഞ്ജുവിന്റെ ഫോട്ടോകാണിച്ചാണ് സൂര്യകുമാർ ആരാധകരെ ശാന്തരാക്കാൻ ശ്രമിച്ചത്. താരങ്ങളെത്തിയ ബസിന് ചുറ്റും ആരാധകർ തടിച്ചുകൂടി. ഇതിനിടെ ക്യാപ്റ്റൻ രോഹിത് ശർമ ഫോണിൽ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. പിന്നീട് ഇൻസ്റ്റ്ഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്യുകയും ചെയ്തു.
ആർ അശ്വിൻ ബസിനുള്ളിൽ നിന്നെടുത്ത സെൽഫിയും ഇൻസ്റ്റ്ഗ്രാം സ്‌റ്റോറിയാക്കി. അതിൽ സഞ്ജു… സഞ്ജൂ… എന്നെഴുതിയിരുന്നു. ഇതേ ഫോട്ടോ പിന്നീട് രാജസ്ഥാൻ റോയൽസ് ഒഫീഷ്യൽ അക്കൗണ്ടിലൂടെ പങ്കുവച്ചു. രാജസ്ഥാൻ റോയൽസിന് സഞ്ജുവിന് കീഴിൽ കളിക്കുന്ന ചഹൽ ക്യാപ്റ്റൻറെ പേര് മെൻഷൻ ചെയ്ത് വിഡിയോ പങ്കുവച്ചു.
Story Highlights: team india in kariyavattom greenfields
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here