കെ സുരേന്ദ്രന് മാധ്യമങ്ങളിലൂടെ അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുന്നു; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ഐഎൻഎലിനെതിരായ ആരോപണങ്ങൾ തള്ളി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കെ സുരേന്ദ്രൻ മാധ്യമങ്ങളിലൂടെ പരിഹാസ്യമായ അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുന്നു. മാധ്യമങ്ങളില്‍ സാന്നിധ്യമറിയിക്കുക എന്നതിലപ്പുറം സുരേന്ദ്രന്റെ പ്രസ്താവനയെ കാണുന്നില്ലെന്നും ദേവര്‍കോവില്‍ പറഞ്ഞു.(ahammad devarkovil against k surendran)
‘റിഹാബ് ഫൗണ്ടേഷനുമായി തന്നെയും തന്റെ പാര്‍ട്ടിയെയും ബന്ധിപ്പിച്ച് സുരേന്ദ്രന് ഇന്ന് നടത്തിയത് ഒരു ഉണ്ടയില്ലാ വെടിയാണ്. എല്ലാ തീവ്രവാദ സംഘടനയോടും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക എന്നത് ഐഎന്‍എല്ലിന്റെയും ഇടതുപക്ഷ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണ്’, അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.
അതേസമയം റിഹാബ് ഫൗണ്ടേഷനുമായി എല്‍ഡിഎഫിലെ ഘടകകക്ഷിയായ ഐഎന്‍എല്ലിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ആരോപിച്ചിരുന്നു. ഐഎന്‍ല്ലിന്റെ തലവന്‍ പ്രൊഫ മുഹമ്മദ് സുലൈമാന്‍ തന്നെയാണ് റിഹാബ് ഫൗണ്ടേഷന്റെയും തലവനെന്നും മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനും ബന്ധമുണ്ടെന്നത് ഞെട്ടിക്കുന്നതാണെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം.
Story Highlights: ahammad devarkovil against k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here