Advertisement

സ്ത്രീധന പീഡനം; ഡൽഹിയിൽ യുവതി ആത്മഹത്യ ചെയ്തു

September 28, 2022
2 minutes Read

സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി തൂങ്ങിമരിച്ചു. ഭർത്താവ് മർദിക്കാറുണ്ടെന്നും സ്ത്രീധനത്തിൻ്റെ പേരിൽ മാനസികമായി പീഡിപ്പിച്ചിരുന്നതായും 25 കാരി ആരോപിക്കുന്നു. മരണമൊഴി ഫോണിൽ റെക്കോർഡ് ചെയ്ത ശേഷമാണ് ആത്മഹത്യ. ഇത് പൊലീസ് പിന്നീട് കണ്ടെടുത്തു. തെക്കുകിഴക്കൻ ഡൽഹിയിലെ ഗോവിന്ദ്പുരി പ്രദേശത്താണ് സംഭവം.

ആർതി ഗുപ്തയെന്ന പെൺകുട്ടിയാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്. “എന്റെ ജീവിതം അവസാനിച്ചു…ഭർത്താവ് എന്നെ വീട്ടിൽ തനിച്ചാക്കി പോയി. സ്ത്രീധനത്തിന്റെ പേരിൽ എന്നെ മർദിക്കാറുണ്ടായിരുന്നു…” നിറ കണ്ണുമായി യുവതി വീഡിയോയിൽ പറയുന്നു. ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് രാത്രിയോടെ യുവതി ഗോവിന്ദ്പുരി സ്‌റ്റേഷനിൽ എത്തിയിരുന്നതായി പൊലീസ് പറയുന്നു.

“ഭർത്താവ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്നും, തൻ്റെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തെന്നും യുവതി പറഞ്ഞു. ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു” ഒരു വനിതാ ഉദ്യോഗസ്ഥ വ്യക്തമാക്കി. “ഞങ്ങൾ വിളിച്ചപ്പോൾ ഭാര്യയോടൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അയാൾ പറഞ്ഞു” ഉദ്യോഗസ്ഥ കൂട്ടിച്ചേർത്തു. പരാതി നൽകാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ ആർതി നിഷേധിച്ചു. ശേഷം വനിതാ കോൺസ്റ്റബിൾ പെൺകുട്ടിയെ വീട്ടിൽ എത്തിച്ചു.

തൊട്ടടുത്ത ദിവസം ആർതി വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഭർത്താവ് അനുപം ഗുപ്തയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കൾക്ക് വിട്ടുകൊടുത്തതായി പൊലീസ് കൂട്ടിച്ചേർത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Story Highlights: Delhi Woman Dies By Suicide, Husband Arrested For Dowry Harassment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top