മഹാരാജ് മാത്രം പൊരുതി, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 107 റൺസ് വിജയലക്ഷ്യം

IND vs SA Live: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20-യിൽ ഇന്ത്യക്ക് 107 റൺസിൻ്റെ വിജയലക്ഷ്യം. ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. ഒരു ഘട്ടത്തിൽ 42 റൺസിന് ആറ് വിക്കറ്റ് നഷ്ടമായ ടീമിനെ കേശവ് മഹാരാജാണ് (41) മൂന്നക്കം കടത്തിയത്. മഹാരാജിന് പുറമെ എയ്ഡൻ മാർക്രം 25 റൺസും വെയ്ൻ പാർനെൽ 24 റൺസും നേടി.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ ഓവറിൻ്റെ അവസാന ബോളിൽ ക്യാപ്റ്റൻ തെംബു ബാവുമയെ ക്ലീൻ ബോൾ ചെയ്ത് ദീപക് ചാഹാണ് തകർച്ചയ്ക്ക് തുടക്കമിട്ടത്. ഇന്ത്യക്കായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റും ദീപക് ചാഹറും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അക്സർ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു.
നാല് ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാർക്ക് അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല. ഇതിൽ ക്യാപ്റ്റൻ ബാവുമ, റിലേ റൂസ്സോ, മില്ലർ, സ്റ്റബ്സ് എന്നിവരും ഉൾപ്പെടുന്നു.
Story Highlights: IND vs SA Live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here