വീട്ടിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടിയ കേസിൽ പ്രതിക്ക് പത്തു വർഷം കഠിന തടവ്

വീട്ടിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടിയ കേസിൽ പ്രതിക്ക് പത്തു വർഷം കഠിന തടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് കുറുമാത്തൂർ കക്കൻ ചാൽ ഫസ്‌നാസ് ഹൗസിൽ മുഹമ്മദ് ഹാഫിസിനെയാണ് (24) വടകര എൻ ഡി പി എസ് കോടതി ജഡ്ജ് വി.പി.എം സുരേഷ്ബാബു ശിക്ഷിച്ചത്.
Read Also: ഏഴുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65 വയസുകാരന് 12 വര്‍ഷം കഠിന തടവ്
പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2021 മെയ് മാസം 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ 0.3634 ഗ്രാം എൽ എസ് ഡി,4 ഗ്രാം ഹാഷിഷ് ഓയൽ,400 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.
Story Highlights: Intoxicants seized; Ten years imprisonment for the accused
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here