Advertisement

PFI Ban ‘അഭിമന്യൂ, സഞ്ജിത്ത് വധവും’; കേന്ദ്ര ഉത്തരവിൽ കേരളത്തിലെ സംഭവങ്ങളും

September 28, 2022
2 minutes Read

ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധിക്കാനുള്ള കാരണങ്ങള്‍ എണ്ണിപറഞ്ഞുകൊണ്ടാണ് കേന്ദ്രം ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. പോപ്പുലർ ഫ്രണ്ട് നിരോധിച്ച കേന്ദ്ര ഉത്തരവിൽ കേരളത്തിൽ നിന്നുള്ള സംഭവങ്ങളും ഇടപിടിച്ചിട്ടുണ്ട്. മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകനായ അഭിമന്യുവിന്റെ കൊലപാതകം, കൈവെട്ട് കേസ്, ആർ.എസ്.എസ് പ്രവർത്തകരായ സഞ്ജിത്തിന്റെയും വിപിന്റെയും കൊലപാതകം തുടങ്ങിയവയാണ് ഉത്തരവിൽ പറയുന്നത്.

2018 ജൂലായ് രണ്ടിന് പുലർച്ചെയാണ് മഹാരാജാസ് ക്യാമ്പസിൽ വെച്ച് അഭിമന്യു കൊല്ലപ്പെട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായി ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
2010 ജൂലൈ 4നായിരുന്നു മൂവാറ്റുപുഴയിലെ നിർമല കോളജിനടുത്തുവച്ച് തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം പ്രൊഫസറായ ടി.ജെ. ജോസഫ് എന്നയാളുടെ വലത് കൈപ്പത്തി മതനിന്ദ ആരോപിച്ച് വെട്ടിമാറ്റിയത്. കേസിൽ എസ്.ഡി.പി.ഐ, പൊപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്.

ഇതുകൂടാതെ യു.പി, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങൾ പോപ്പുലർ ഫ്രണ്ടിന് നിരോധനത്തിന് ശുപാർശ ചെയ്തിരുന്നെന്നതും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തി, , ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു , ഐ.എസ് പോലുള്ള ഭീകരവാദ സംഘടനകളുമായി ബന്ധം പുലർത്തി , വിദേശ ഫണ്ട് സ്വീകരിച്ചു ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി.

ജനാധിപത്യത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളേയും ഭരണഘാടനാ സ്ഥാപനങ്ങളേയും അവഹേളിച്ചാണ് സംഘടനയുടെ പ്രവർത്തനമെന്ന് നിരോധന ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഘടനകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും ഉത്തരവിൽ പറയുന്നു. നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വർഷത്തേക്കാണ് നിരോധനം. പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും കൂടി ഉൾപ്പെട്ടതോടെ നിലവിൽ 42ലധികം സംഘടനകളാണ് കേന്ദ്ര സർക്കാരിന്റെ നിരോധിത സംഘടനാ പട്ടികയിലുള്ളത്.

Read Also: pfi ban പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് നന്നായി; ആർഎസ്എസിനെയും നിരോധിക്കണം: രമേശ് ചെന്നിത്തല

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുടനീളം പി.എഫ്.ഐ കേന്ദ്രങ്ങളിലും നേതാക്കൻമാരുടെ വീടുകളിലും എൻ.ഐ.എയുടെയും ഇ.ഡിയുടെയും നേതൃത്വത്തിൽ വൻ റെയ്ഡ് നടന്നിരുന്നു. 15 സംസ്ഥാനങ്ങളിലാണ് റെയ്ഡ് നന്നത്. റെയ്ഡിന് പിന്നാലെ ദേശീയ നേതാക്കളടക്കം നിരവധിപേരെ കസ്റ്റഡിയിലെടുത്തിരുന്നു.

Story Highlights: Kerala Incidents Also Featured In The Central Order of PFI Ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top