സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രിയായി നിയമിച്ചു

സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി നിയമിച്ചു. മന്ത്രിസഭാ പുനംസംഘടനയുടെ ഭാഗമായാണ് നടപടി. ഇക്കാര്യത്തിൽ സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തിൻ്റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് സൽമാൻ.
ഖാലിദ് ബിൻ സൽമാൻ ആണ് പുതിയ പ്രതിരോധ മന്ത്രി. വിദ്യാഭ്യാസ മന്ത്രിയായി യൂസുഫ് ബിൻ അബ്ദുല്ല അൽബുനയ്യാനെയും ഉപപ്രതിരോധ മന്ത്രിയായി തലാൽ അൽഉതൈബിയെയും സ്ഥാനമേറ്റു. മറ്റു മന്ത്രിമാരിൽ മാറ്റങ്ങളില്ല. മന്ത്രിസഭാ യോഗങ്ങൾ ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിലായിരിക്കും നടക്കുക.
Story Highlights: mohammed bin salman saudi arabia prime minister
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here