ഇഡി അന്വേഷണവും സമൻസുകളും; തോമസ് ഐസകും, കിഫ്ബിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഇ.ഡി. അന്വേഷണത്തെയും, സമൻസുകളെയും ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസകും, കിഫ്ബിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്.
അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാനാണ് തോമസ് ഐസക്കിന്റെ ശ്രമമെന്ന് ഇ.ഡി. ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു. ഫെമ നിയമലംഘനം നടന്നോയെന്ന് അന്വേഷിക്കാൻ അധികാരമുണ്ട്. രേഖകൾ ഹാജരാക്കാൻ വേണ്ടി മാത്രമാണ് സമൻസ് അയച്ചതെന്നും ഇ.ഡി. വ്യക്തമാക്കിയിരുന്നു. തന്റെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരങ്ങൾ അടക്കം ആവശ്യപ്പെട്ട ഇ.ഡി. നടപടിയെയാണ് തോമസ് ഐസക് ഹർജിയിൽ ചോദ്യം ചെയ്യുന്നത്. കിഫ്ബിയുടെ പ്രവർത്തനങ്ങളിലാണ് അന്വേഷണമെന്ന് ഇ.ഡി. പറയുമ്പോഴും സമൻസുകൾ ആ മട്ടിൽ അല്ലെന്നാണ് തോമസ് ഐസക്കിന്റെ വാദം.
Story Highlights: thomas isaac kiifb high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here