Advertisement

വിഴിഞ്ഞം സമരം: അദാനി ഗ്രൂപ്പിന്റെ ഹർജി ഇന്ന് പരിഗണിക്കും

September 28, 2022
2 minutes Read

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഹർജിയും, മുൻ ഉത്തരവ് പാലിക്കാത്തതിനെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ്, കരാർ കമ്പനിയായ ഹോവെ എൻജിനിയറിംഗ് പ്രോജക്ട്‌സ് എന്നിവരാണ് ഹർജിക്കാർ. പൊലീസ് സുരക്ഷ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പായില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ ആരോപണം.

പൊലീസ് സംരക്ഷണം നൽകാൻ സെപ്റ്റംബർ ഒന്നിന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടെങ്കിലും തടസപ്പെടുത്തൽ തുടരുകയാണ്. സർക്കാരും പൊലീസും സംരക്ഷണം നൽകിയില്ലെന്നും കോടതിയലക്ഷ്യ ഹർജിയിൽ ആരോപിക്കുന്നു. ചീഫ് സെക്രട്ടറി അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെയും, സമരം നയിക്കുന്ന വൈദികര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Story Highlights: Vizhinjam strike: Adani Group’s petition to be heard today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top