‘ചാറ്റൽ മഴയും ഈർപ്പവും പിച്ചിന്റെ സ്വഭാവം മാറ്റി’; മോശം പിച്ചെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ക്യൂറേറ്റര്‍ ട്വന്റിഫോറിനോട്

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് വലിയ ചർച്ചകൾ ഉയരുന്നതിനിടെ പ്രതികരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റര്‍ എ എം ബിജു. മോശം പിച്ചെന്ന വിമർശനങ്ങൾക്ക് മറുപടിയുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ചാറ്റൽ മഴയും ഈർപ്പവും പിച്ചിന്റെ സ്വഭാവം മാറ്റി. രണ്ട് അർധ സെഞ്ചുറികൾ പിച്ചിൽ നേടി. മത്സരത്തിൽ നിരാശനല്ലെന്ന് ക്യൂറേറ്റര്‍ എ എം ബിജു ട്വന്റിഫോറിനോട് പറഞ്ഞു.(curator biju about kariyavattom green field pitch)
ബാറ്റിംഗ് പിച്ച് ഒരുക്കാൻ തന്നെയാണ് ശ്രമിച്ചതെന്ന് മത്സരശേഷം അദ്ദേഹം പ്രതികരിച്ചു. പക്ഷേ, കാലാവസ്ഥയും മഞ്ഞുവീഴ്ചയും തിരിച്ചടിയായി. ഇന്ത്യ വിജയം നേടിയതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യ മിന്നും വിജയം സ്വന്തമാക്കിയെങ്കിലും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പിച്ചിനെ കുറിച്ച് പല കോണിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് ക്യുറേറ്റർ പ്രതികരിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷമെത്തുന്ന മത്സരത്തിനായി റണ്ണൊഴുകും പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത് എന്നായിരുന്നു മത്സരത്തിന് മുമ്പ് ക്യൂറേറ്റർ പറഞ്ഞിരുന്നത്.
Story Highlights: curator biju about kariyavattom green field pitch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here