Advertisement

പിഎഫ്‌ഐ നിരോധനം; കേരളം ഉത്തരവിറക്കി

September 29, 2022
2 minutes Read
kerala release order regarding pfi ban

പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. നിരോധനം നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്കും കളക്ടർമാർക്കും നിർദേശം നൽകി. ( kerala release order regarding pfi ban )

ആഭ്യന്തര വകുപ്പ് അഡീഷ്ണൽ ചീഫ് സെക്രട്ടറി ഡോ.വേണുവാണ് ഉത്തരവിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് പൂർണമായും നടപ്പിലാക്കണമെന്ന് ഉത്തരവിൽ പറയുന്നു.

Read Also: പോപ്പുലർ ഫ്രണ്ട് നിരോധനം: സംസ്ഥാനങ്ങളിൽ സുരക്ഷ തുടരും

പിഎഫ്‌ഐ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളാണ് ഇന്നലെ തുടങ്ങിയത്. ഇതിനായി പോപ്പുലർ ഫ്രണ്ടിന്റെയും പ്രധാന നേതാക്കളുടെയും അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. പൊലീസ് ഇന്ന് ബാങ്കുകൾക്ക് അക്കൗണ്ട് മരവിപ്പിക്കാൻ നിർദേശം നൽകും. ലോക്കൽ ഓഫീസുകൾ പൂട്ടാനുള്ള നടപടി ക്രമങ്ങളും ഇന്നുണ്ടാകും. നിലവിൽ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമില്ലെന്നാണ് പൊലീസ് വിലയിരുത്തൽ.

Story Highlights: kerala release order regarding pfi ban

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top