കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച കേസ്; കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച കേസിലെ പ്രതികളായ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അറസ്റ്റ് അനിവാരയമെന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. ( ksrtc employees attack father daughter )
കൺസഷൻ ആവശ്യത്തിനായി കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തിയ അച്ഛനെയും മകളെയും മർദ്ദിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരായ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.പരാതിക്കാരനായ പ്രേമനൻ സ്ഥിരം പ്രശ്‌നക്കാരനാണെന്നാണ് പ്രതികളുടെ വാദം.പ്രശ്‌നമുണ്ടാക്കാനും ദൃശ്യങ്ങൾ പകർത്താൻ ആളെയും കൂട്ടിയാണ് പ്രേമനൻ എത്തിയത്.
മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് ജാമ്യമില്ലാ കുറ്റം പോലീസ് ചുമത്തിയതെന്നും പ്രതികളുടെ ജാമ്യ ഹർജിയിൽ ആരോപിക്കുന്നു.എന്നാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്.മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദ്ദിച്ചവരാണ് പ്രതികൾ. വീഢിയോയിൽ കാണുന്ന ദൃശ്യങ്ങളും ശബ്ദവും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിനാൽ പ്രതികളുടെ അറസ്റ്റ് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ നിലപാട് അറിയിക്കും.
Read Also: ടിഡിഎഫ് സമരത്തെ ശക്തമായി നേരിടും; കെഎസ്ആർടിസി
നിലവിൽ കേസിൽ പ്രതികളായ അഞ്ചു കെഎസ്ആർടിസി ജീവനക്കാരും സസ്‌പെൻഷനിലാണ്. ഇവർ ഒളിവിലാണെന്നു പോലീസും അറിയിച്ചിരുന്നു.ഹൈകോടതി ഉൾപ്പടെ ഇടപെട്ട സംഭവത്തിൽ അറസ്റ്റ് വൈകുന്നതിനെതിരെ മർദ്ദനമേറ്റ പ്രേമനൻ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.
Story Highlights: ksrtc employees attack father daughter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here