Advertisement

മള്‍ട്ടിപ്ലക്‌സ് ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റഴിഞ്ഞു; ആവേശമായി പൊന്നിയിന്‍ സെല്‍വന്‍; നാളെ വരവേല്‍പ്പ്

September 29, 2022
Google News 2 minutes Read

ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനെ വരവേല്‍ക്കാന്‍ ഒരുങ്ങി കേരളം. ചലച്ചിത്ര പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം നാളെ മുതല്‍ കേരളത്തില്‍ അവതരിപ്പിക്കുന്നത് ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ടിക്കറ്റ് ബുക്കിങ് സൈറ്റുകളില്‍ വഴി ലഭിക്കുന്നത്. മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകള്‍ എല്ലാം ആദ്യ ദിനം തന്നെ ഷോകള്‍ ഹൗസ്ഫുള്‍ ആണ്. (ponniyin selvan kerala release tomorrow)

തമിഴ്‌നാട്ടിലെ അതേ ആവേശം നിലനിര്‍ത്തി രാവിലെ നാലരക്ക് തന്നെ കേരളത്തിലെങ്ങും ഷോകള്‍ ആരംഭിക്കുന്നുണ്ട്. ഒട്ടേറെ പ്രതീക്ഷയോടെ അവതരിപ്പിക്കുന്ന ഈ സിനിമയ്ക്ക് പ്രേക്ഷകരുടെ പരിപൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും റെക്കോര്‍ഡ് ബ്രേക്കിങ് ഹിറ്റ് ആകും എന്നും പ്രതീക്ഷിക്കുന്നതായി കേരള ഡിസ്ട്രിബ്യുട്ടര്‍ ശ്രീ ഗോകുലം ഗോപാലന്‍ അറിയിച്ചു.

Read Also: വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശം തടയരുത്; സ്ത്രീകളുടെ രാത്രി നടത്തത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആന്റോ ജോസഫ്

അഞ്ഞൂറ് കോടി മുതല്‍ മുടക്കില്‍ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ സൂപ്പര്‍ താരങ്ങളായ വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്,തൃഷ തുടങ്ങിയ വലിയ താരനിരയാണുള്ളത്. മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ജയറാം, ബാബു ആന്റണി, ഐശ്വര്യ ലക്ഷ്മി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ഇന്ത്യയിലെ തന്നെ മികച്ച സംവിധായകനായ മണിരത്‌നം ആണ് നിര്‍വഹിക്കുന്നത്.

Story Highlights: ponniyin selvan kerala release tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here