സോണിയ ഗാന്ധി ലോകത്തിലെ നാലാമത്തെ സമ്പന്ന വനിതയോ ? [ 24 Fact Check ]

സോണിയ ഗാന്ധി ലോകത്തിലെ നാലാമത്തെ സമ്പന്ന വനിതയെന്ന് ഒരു വാർത്ത ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് പ്രകാരം സോണിയാ ഗാന്ധിയുടെ ആസ്തി 12,000 കോടിയാണെന്നാണ് പറയപ്പെടുന്നത്. ( sonia gandhi 4th richest in world fact check )
എന്നാൽ ഇത് വ്യാജമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ 2019ൽ സമർപ്പിച്ചിട്ടുള്ള സത്യവാങ്മൂലം അനുസരിച്ച് സോണിയ ഗാന്ധിയുടെ ആകെ സമ്പാദ്യം 11.82 കോടി രൂപയാണ്. ഇതിൽ ജംഗമ സ്വത്ത് 4.29 കോടി രൂപയും ബാങ്കിൽ 16.5 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ട്.
യഥാർത്ഥത്തിൽ ഫോർബ്സ് പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 27 വനിതകളിൽ സോണിയ ഗാന്ധിയുടെ പേര് ഇല്ല.
Read Also: ഈ ചിത്രം ഭാരത് ജോഡോ യാത്രയിലേതല്ല; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ എന്ത് ? [ 24 Fact Check ]
2022 ഏപ്രിൽ 14ന് ഫോബ്സ് പുറത്തുവിട്ട സമ്പന്നരായ വനിതകളുടെ പട്ടിക പ്രകാരം ഒന്നാം സ്ഥാനത്ത് ഫ്രാങ്കോയ്സ് ബെറ്റെൻകോർട്ടാണ്. രണ്ടാം സ്ഥാനത്ത് ആലിസ് വാൾട്ടനും മൂന്നാം സ്ഥാനത്ത് ജൂലിയ കോച്ചും നാലാം സ്ഥാനത്ത് മക്കൻസീ സ്കോട്ടുമാണ്.
Story Highlights: sonia gandhi 4th richest in world fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here