ബാറിൽ നിന്ന് 2 ലക്ഷം കവർന്ന മുൻ ജീവനക്കാരനും സുഹൃത്തും പിടിയിൽ

കായംകുളം രണ്ടാംകുറ്റി കലായി ബാറിൽ നിന്നു രണ്ട് ലക്ഷം രൂപ കവർന്ന കേസിൽ മുൻ പാചകക്കാരനും സുഹൃത്തും പിടിയിൽ. ചെങ്ങന്നൂർ കീഴ്വൻ മുറി കൂപ്പരത്തി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ അനീഷ് (41), പുലിയൂർ പുലിയൂർ പഞ്ചായത്ത് നാലാം വാർഡിൽ നൂലൂഴത്ത് വീട്ടിൽ ബാഷ എന്ന് വിളിക്കുന്ന രതീഷ് കുമാർ (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബാറിലെത്തി മദ്യപിച്ച ശേഷം ഒന്നാം നിലയിലെ അക്കൗണ്ട്സ് മുറിയിൽ കയറിയാണ് മേശയുടെ ഡ്രോയിൽ നിന്നു രണ്ട് ലക്ഷത്തോളം രൂപ അനീഷ് മോഷ്ടിച്ചത്. മുറിക്ക് സമീപം പതുങ്ങി നിന്ന ശേഷം ജീവനക്കാർ മുറിയിൽ നിന്നു പുറത്തേക്കിറങ്ങിയപ്പോഴാണ് പണം കവർന്നത്.
തുടർന്ന് പണവുമായി രതീഷിനെ സമീപിച്ചു. മോഷ്ടിച്ച പണമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ രതീഷും ഒപ്പം കൂടി. അനീഷിനെ അമിത മദ്യപാനത്തെത്തുടർന്നാണ് ജോലിയിൽ നിന്നു പുറത്താക്കിയത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രതീഷ് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ മാല പൊട്ടിച്ച കേസിൽ പ്രതിയാണ്.
Story Highlights: Accused arrested stealing money from the bar kayamkulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here