‘സിപിഐ പൊതുസമ്മേളനം അറിഞ്ഞില്ല’; ഡി.രാജ മാത്രം തൈക്കാട് ഗസ്റ്റ് ഹൗസില്‍

ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ അറിയാതെ സിപിഐ പൊതുസമ്മേളനം. ചടങ്ങിനെ കുറിച്ച് വ്യക്തതയില്ലാതെ ഡി രാജ തൈക്കാട് ഗസ്റ്റ് ഹൗസിലാണ് നിലവിലുള്ളത്. പതാക ഉയര്‍ത്തല്‍ മാത്രമാണെന്നാണ് ഡി രാജയെ അറിയിച്ചത്. പൊതുസമ്മേളനം ഉണ്ടെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് ഡി രാജ പറഞ്ഞു.
മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ കടുത്ത ചേരിപ്പോരിനിടെ സിപിഐ പൊതുസമ്മേളനത്തിന് തുടക്കമായി. സി ദിവാകരന്‍ പതാകയുയര്‍ത്തും.
സംസ്ഥാന എക്സിക്യുട്ടീവില്‍ സി ദിവാകരനും ഇസ്മായിലിനുമെതിരെ വിമര്‍ശനമുയര്‍ന്നു. പരസ്യപ്രസ്താവനകള്‍ അനുചിതാമെന്നും ഇരുവരുടെയും പ്രതികരണങ്ങള്‍ അപക്വമാണെന്നുമാണ് വിമര്‍ശനം. സമ്മേളനം തുടങ്ങാനിരിക്കെ പരസ്യപ്രതികരണം നടത്തിയത് അവമതിപ്പുണ്ടാക്കി. നേതാക്കളുടെ പ്രതികരണം പാര്‍ട്ടിയില്‍ ഐക്യമില്ലെന്ന പ്രതീതിയുണ്ടാക്കിയതെന്നും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി.
Story Highlights: D raja don’t know about cpi state conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here