‘രാവിലെ പറഞ്ഞത് വൈകിട്ട് മാറ്റുന്നയാളല്ല’; പിഎഫ്‌ഐ നിരോധന നിലപാടില്‍ പിഎംഎ സലാമിനെ തള്ളി എം.കെ മുനീര്‍

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് എംകെ മുനീര്‍. രാവിലെ പറഞ്ഞത് വൈകിട്ട് മാറ്റുന്നയാളല്ല താന്‍. പിഎഫ്‌ഐയുടെ നിരോധനം സ്വാഗതം ചെയ്ത എം കെ മുനീര്‍ പിന്നീട് നിലപാട് മാറ്റിയതായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് മുനീറിന്റെ പ്രതികരണം.( mk muneer about his stand on pfi ban )
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ സ്വാഗതം ചെയ്ത എംകെ മുനീര്‍ പിഎഫ്‌ഐയെ ആശയപരമായി നേരിടുകയും വേരോടുകൂടി പിഴുതെറിയുകയും ചെയ്യണമെന്നായിരുന്നു പ്രതികരിച്ചത്. പണ്ട് ആര്‍എസ്എസും നിരോധിച്ചിരുന്നു. പക്ഷേ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ അവര്‍ തിരികെവരികയാണുണ്ടായത്.
അത്രമാത്രം അക്രമണങ്ങള്‍ പല സ്ഥലത്തും അവര് അഴിച്ചു വിടുകയും പുതിയ തലമുറയെ വഴിതെറ്റിക്കുകയും ചെയ്യുന്ന മുദ്രാവാക്യമാണ് അവര് മുഴക്കി കൊണ്ടിരിക്കുന്നത്.
Read Also: മുസ്ലിം ലീഗിന്റെ ഇടം തട്ടിയെടുക്കാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിച്ചത്; പി കെ കുഞ്ഞാലിക്കുട്ടി
പിഎഫ്‌ഐയെ ആശയപരമായി നേരിടുകയും വേരോടുകൂടി പിഴുതെറിയുകയും ചെയ്യണം. അല്ലെങ്കില്‍ ഇത് മാറിമാറി വരും. ഇത്തരത്തിലുള്ള നിരോധനങ്ങള്‍ സാധാരണ രാജ്യത്ത് നടക്കാറുള്ളതാണ് പല സന്ദര്‍ഭങ്ങളില്‍. ആ കാലഘട്ടത്തില്‍ അവരുടെ പ്രവര്‍ത്തികള്‍ നോക്കി പ്രസ്ഥാനങ്ങള്‍ നിരോധിക്കാറുണ്ടെന്നും മുനീര്‍ പ്രതികരിച്ചിരുന്നു.
Read Also: പിഎഫ്ഐ നിരോധനം; തീവ്രവാദത്തോട് സന്ധിയില്ലെന്ന് സമസ്ത
അതേസമയം പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ ലീഗില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് പിഎംഎ സലാം പ്രതികരിച്ചു. എം കെ മുനീറിന്റെ നിലപാട് മാധ്യമങ്ങള്‍ നല്‍കിയപ്പോള്‍ വന്ന പ്രശ്‌നമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: mk muneer about his stand on pfi ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here