യുക്രെയ്നിലെ 4 പ്രവിശ്യകൾ ഇന്ന് റഷ്യയോടു കൂട്ടിച്ചേർക്കും; അംഗീകരിക്കില്ലെന്ന് പാശ്ചാത്യരാജ്യങ്ങൾ

യുക്രെയ്നിലെ കിഴക്കൻ, തെക്കൻ മേഖലയിലെ 4 പ്രവിശ്യകൾ കൂട്ടിച്ചേർക്കുമെന്നു റഷ്യ സ്ഥിരീകരിച്ചു. മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സാന്നിധ്യത്തിൽ ഇന്നു നടക്കുന്ന ചടങ്ങിൽ 4 പ്രവിശ്യകളിലെയും റഷ്യൻ അനുകൂല നേതാക്കൾ ഉടമ്പടി ഇന്ന് ഒപ്പുവയ്ക്കും. ഇതുമായി ബന്ധപ്പെട്ട കരടുനിയമം വരുന്ന തിങ്കളാഴ്ച റഷ്യൻ പാർലമെന്റ് പാസാക്കും.
ലുഹാൻസ്‌ക്, ഡൊണെറ്റ്‌സ്‌ക്, ഹേഴ്‌സൻ, സാഫോറീസിയ എന്നീ പ്രദേശങ്ങളാണ് റഷ്യ കൂട്ടിച്ചേർക്കുന്നത്. ഇവിടങ്ങളിൽ ഹിതപരിശോധന ചൊവ്വാഴ്ച പൂർത്തിയായി. ഭൂരിപക്ഷം ജനങ്ങളുടെയും താത്പര്യപ്രകാരമാണ് കൂട്ടിച്ചേർക്കലെന്ന് റഷ്യ വിശദീകരിക്കുന്നു.
ഇതിനിടെ കൂട്ടിച്ചേർക്കുന്ന പ്രദേശങ്ങളെ റഷ്യയുടെ ഭാഗമായി അംഗീകരിക്കില്ലെന്നു ജി7 രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യ കയ്യടക്കിയ വടക്കുകിഴക്കൻ പ്രദേശങ്ങൾ ഓരോന്നായി യുക്രെയ്ൻ സേന തിരിച്ചുപിടിക്കുന്ന സാഹചര്യത്തിലാണു റഷ്യയുടെ കൂട്ടിച്ചേർക്കൽ നടപടി. 2014 ൽ ക്രൈമിയ കൂട്ടിച്ചേർക്കാനും റഷ്യ ഇതേ രീതിയാണു പിന്തുടർന്നത്.
Read Also: ഫ്‌ളോറിഡയില്‍ പ്രതിസന്ധി സൃഷ്ടിച്ച് ഇയാന്‍ ചുഴലിക്കാറ്റ്; ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിക്കും
യുക്രൈനിലെ നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ നിന്ന് 160 കിലോമീറ്റർ ദൂരെയുള്ള ലിമാനിനു ചുറ്റുമുള്ള കൂടുതൽ ഗ്രാമങ്ങൾ യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ചതായി റിപ്പോർട്ടുണ്ട്.
അതേസമയം ഹിതപരിശോധന തട്ടിപ്പാണെന്നു യുക്രെയ്നിനു പുറമേ യുഎസും ജർമനിയും ഉൾപ്പെടെയുള്ള രാജ്യങ്ങളും ആരോപിച്ചു.
Story Highlights: Russia to formally annex four occupied Ukrainian regions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here