കോഴിക്കോട് ബീച്ചിൽ ‘കൊമ്പുവച്ച’ സഞ്ജു സാംസൺ; വിഡിയോ പങ്കുവച്ച് ബേസിൽ ജോസഫ്

സംവിധായകൻ ബേസിൽ ജോസഫിനൊപ്പം കോഴിക്കോട് ബീച്ചിലെത്തി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ബേസിൽ ജോസഫാണ് സഞ്ജുവിന്റെ വിഡിയോ ദൃശ്യങ്ങൾ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചത്. രാത്രി ബീച്ചിലെത്തിയ സഞ്ജു സാംസൺ കളിപ്പാട്ടങ്ങൾ വിൽക്കുന്നയാൾക്കൊപ്പമുള്ള വിഡിയോ ആണ് പങ്കുവച്ചത് കളിപ്പാട്ട ‘കൊമ്പ്’ തലയിൽ ധരിച്ചു നിൽക്കുന്ന വിഡിയോയാണ് ബേസിൽ ഷെയർ ചെയ്തത്.(sanju samson in kozhikode beach video)
‘കുറുമ്പൻ ചേട്ടാ’ എന്നാണ് ബേസിൽ വിഡിയോയ്ക്കു ക്യാപ്ഷൻ നൽകിയത്. വിഡിയോയ്ക്കൊപ്പം തമിഴ് സിനിമാ ഗാനവും ബേസിൽ ചേർത്തിട്ടുണ്ട്. സഞ്ജുവിന്റെ പ്രകടനം കണ്ട് ബേസില്‍ ചിരിക്കുന്നതും വിഡിയോയിൽ കേൾക്കാം.
ന്യൂസീലൻഡ് എ ടീമിനെതിരെ ഇന്ത്യ എയ്ക്കു വേണ്ടി പരമ്പര സ്വന്തമാക്കിയ ശേഷമാണു സഞ്ജു നാട്ടിലെത്തിയത്.ചെന്നൈയിൽ നടന്ന പരമ്പരയിലെ മൂന്നു മത്സരങ്ങളും സഞ്ജു സാംസൺ നയിച്ച ഇന്ത്യൻ ടീം വിജയിച്ചിരുന്നു.
Story Highlights: sanju samson in kozhikode beach video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here