സിപിഐ സെമിനാറിൽ അതിഥിയായി എം കെ സ്റ്റാലിൻ; ഇന്ന് തിരുവനന്തപുരത്ത്

സിപിഐ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. ‘ഫെഡറലിസവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കുന്നുണ്ട്. വൈകിട്ട് നാലിന് ടാഗോർ തിയറ്ററിലാണ് സെമിനാർ നടക്കുന്നത്. കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിലും സ്റ്റാലിൻ പങ്കെടുത്തിരുന്നു.(mk stalin in trivandrum cpi conference)
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിനും ഇന്ന് തുടക്കമാകും. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും.
വിവിധ ജില്ലകളിൽനിന്നുള്ള 563 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. രാവിലെ 9.30 മുതിർന്ന നേതാവ് സി. ദിവാകരൻ പതാക ഉയർത്തും.10 മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് ഗ്രൂപ്പ് ചർച്ചയ്ക്കുശേഷം റിപ്പോർട്ടിൻമേലുള്ള ചർച്ച ആരംഭിക്കും.
Story Highlights: mk stalin in trivandrum cpi conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here