Advertisement

വൻ വിലക്കുറവ്; സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ ഔട്ട്ലെറ്റ് കോട്ടക്കലിൽ

October 1, 2022
2 minutes Read

ഇന്ത്യയിലെ നമ്പർ വൺ ഫർണീച്ചർ ബ്രാൻഡ് ടിപ് ടോപ്പ് ഗ്രൂപ്പിന്റെ ബഡ്ജറ്റ് സ്റ്റോർ ആയ മൊസാർട്ടിന്റെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫാക്ടറി ഔട്ട്ലെറ്റ് ഒക്ടോബർ ഒന്ന് മുതൽ കോട്ടക്കൽ ചെനക്കലിൽ പ്രവർത്തനം ആരംഭിക്കുന്നു.1.35 ലക്ഷം സ്ക്വ. ഫീറ്റ് വിസ്തൃതിയുള്ള ഫാക്ടറി ഔട്ട്ലെറ്റിൽ ഫർണീച്ചറുകളുടെ വൻ ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. 150-ൽപരം സോഫ സെറ്റുകളും 100-ൽപരം ഡൈനിങ്ങ് സെറ്റുകളും 80-ൽപരം ബെഡ്‌റൂം സെറ്റുകളുടെയും വ്യത്യസ്ത വിലയിലുള്ള പ്രൊഡക്ടുകൾ വൻ വിലക്കുറവിൽ ലഭ്യമാണ് .

12,000 രൂപ മുതൽ 3 ലക്ഷം വരെ വില ഉള്ള സോഫകൾ, 9700 രൂപ മുതൽ 1.5 ലക്ഷം വരെ വില ഉള്ള കട്ടിലുകൾ, 13000 രൂപ മുതൽ 2 ലക്ഷം വരെ വില ഉള്ള ഡൈനിങ്ങ് സെറ്റുകൾ, 6500 രൂപ മുതൽ 1.5 ലക്ഷം വരെ വില ഉള്ള അലമാരകൾ തുടങ്ങി 3000-ത്തിൽ പരം പ്രൊഡക്ടുകൾ നേരിട്ട് ഫാക്ടറി വിലയിൽ വാങ്ങാനുള്ള അവസരവും ഉണ്ട്.

പ്രൊഡക്ടുകൾക്ക് 5 വർഷം മുതൽ ആജീവനാന്ത വാറണ്ടിയും കമ്പനി ഉറപ്പ് നൽകുന്നു. തേക്ക്, മഹാഗണി, അക്വേഷ്യ കൂടാതെ മെറ്റൽ, ഫൈബർ, എഞ്ചിനീയറിംഗ് വുഡ് തുടങ്ങി എല്ലാവിധ ഫർണിച്ചറുകളും, കൂടാതെ പ്രീമിയം, ബഡ്ജറ്റ്, എക്കണോമി എന്നിവയിലായി കേരളം ഇന്ന് വരെ കാണാത്ത വിലക്കുറവുമായാണ് മൊസാർട്ട് ഫാക്ടറി ഔട്ട്ലെറ്റ് ആരംഭിക്കുന്നത്.

ഇടനിലക്കാരില്ലാതെ ഫാക്ടറിയിൽ നിന്നും നേരിട്ടുള്ള വിൽപ്പന ആയതിനാലും വളരെ കുറച്ചു ജോലിക്കാരും വളരെ വിശാലമായ വെയർഹൗസ് സെയിൽ ആയതിനാലുമാണ് ഈ വിലക്കുറവിൽ ഫർണീച്ചറുകൾ ഉപഭോക്താവിന് നൽകാൻ കഴിയുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9744868686

Story Highlights: Mozart Furniture Factory Outlet opening Kottakkal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top