‘1983ലെ യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍’;വിവാദ വെളിപ്പെടുത്തലുമായി പുസ്തകം

1983ല്‍ കെ കരുണാകരന്‍ മന്ത്രിസഭ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ മുസ്ലിം ലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെട്ടിരുന്നതായുള്ള വിവാദ വെളിപ്പെടുത്തലുമായി ഒരു പുസ്തകം. ചന്ദ്രിക മുന്‍ പത്രാധിപരായ അഹമ്മദ് കുട്ടി ഉണ്ണികുളത്തിന്റെ സി എച്ച് മുഹമ്മദ് കോയ എന്ന പുസ്തകത്തിലാണ് ലീഗ് എംഎല്‍എമാര്‍ക്കെതിരെ ചില നിര്‍ണായക വെളിപ്പെടുത്തലുകളുള്ളത്. കരുണാകരനെതിരായ ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍ ഉള്‍പ്പെട്ടതായി മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് വെളിപ്പെടുത്തിയതായാണ് പുസ്തകത്തിലുള്ളത്. (Muslim league mla joined a conspiracy against karunakaran cabinet )
1983 സെപ്തംബറില്‍ ബേബി ജോണ്‍ അവിശ്വസ പ്രമേയം കൊണ്ടുവന്ന അട്ടിമറി ഗൂഢാലോചനയില്‍ ലീഗ് എംഎല്‍എമാര്‍ പങ്കെടുത്തിരുന്നുവെന്ന വെളിപ്പെടുത്തലാണ് പുതിയ രാഷ്ട്രീയ വിവാദമാകുന്നത്. പ്രമുഖ അബ്കാരി മണര്‍കാട് പാപ്പന്റെ വീട്ടിലായിരുന്നു കരുണാകരന്‍ മന്ത്രി സഭയെ താഴെ ഇറക്കാനുള്ള ഗൂഢാലോചന നടന്നത് എന്നാണ് പുസ്തകത്തിലെ പരാമര്‍ശം. അന്നത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ഹംസ കുഞ്ഞു അടക്കമുള്ള ലീഗ് എംഎല്‍എമാര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണ് വെളിപ്പെടുത്തല്‍.
Read Also: കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ത്ത് പാര്‍ട്ടി നേതൃത്വത്തിന് വിധേയനാകാനില്ല; വിമര്‍ശനവുമായി ശശി തരൂര്‍
പിഎ മുഹമ്മദ് കണ്ണും അട്ടിമറി നീക്കത്തില്‍ ഉണ്ടായിരുന്നുവെന്ന് ഇബ്രാഹിം കുഞ്ഞ് വെളിപ്പെടുത്തുന്നു. അട്ടിമറി നീക്കങ്ങള്‍ ഇ അഹമ്മദിനേയും കുഞ്ഞാലിക്കുട്ടിയേയും അറിയിച്ച് പൊളിച്ചത് ഇബ്രാഹിം കുഞ്ഞാണെന്നാണ് പുസ്തകത്തിലുള്ളത്. അഹമ്മദ് കുട്ടി ഉണ്ണികുളം തയാറാക്കിയ ഈ പുസ്തകം സാദിഖലി തങ്ങളാണ് പ്രകാശനം ചെയ്തത്.
Story Highlights Muslim league mla joined a conspiracy against karunakaran cabinet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here