Advertisement

കൊവിഡ് കാലത്തെ സേവനം: മലയാളി നഴ്സുമാർക്ക് പുരസ്‌കാരം

October 1, 2022
Google News 2 minutes Read

കൊവിഡ് കാലത്തെ സേവനം കണക്കിലെടുത്ത് ആദര സൂചകമായി 25 മലയാളി നഴ്സുമാർക്ക് ലീഡർഷിപ്പ് പുരസ്കാരം നൽകുന്നു. ഒരു ലക്ഷം രൂപ വീതം ആകെ 25 ലക്ഷം രൂപയുടെ പുരസ്‌കാരമാണ് നൽകുന്നത്. ഓസ്ട്രേലിയയിലെ പ്രമുഖ നേഴ്സിം​ഗ് ​ഗ്രൂപ്പായ ഐ.എച്ച്.എൻ.എയുടെ നേതൃത്വത്തിലാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ, ഓസ്ട്രേലിയ,യു.എ.ഇ, യു.കെ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാർക്ക് വീതമാണ് അവാർഡുകൾ നൽകുന്നത്. സ്വന്തം ജീവനും കുടുംബവും വകവയ്ക്കാതെ രാപകൽ പണിയെടുത്ത നഴ്സുമാരെ ആദരിക്കുന്നതിൻ്റെ ഭാഗമായാണ് അവാർഡ് വിതരണമെന്ന് സി.ഇ.ഒ ബിജോ കുന്നുംപുറത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.

ആദ്യ ഘട്ടമായി ഓസ്‌ട്രേലിയിലെ മെൽബണിൽ ഒക്ടോബർ 29 നു Whittlesea Malayali association സംഘടിപ്പിക്കുന്ന ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ ബാലമുരളി എന്നിവർ അവാർഡുകൾ വിതരണം ചെയ്യും. ഡിസംബർ അവസാനവാരം കേരളത്തിൽ വച്ചു ഇന്ത്യയിലെ മലയാളി നഴ്സുമാർക്കുള്ള അവാർഡുകൾ നൽകും. ഒരു ലക്ഷം രൂപയും Florence Nightingale ശില്പവും, സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്ക്കാരം.

ഐ.എച്ച്.എൻ.എ ​ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരത്തിന് അപേക്ഷിക്കാം:
കൊവിഡ് കാലത്ത് മികവ് തെളിയിച്ച നഴ്സുമാർക്ക് നൽകുന്ന അവാർഡിനായി https://ihna.edu.au/ihna-global-covid-nursing-award/ ഈ ലിങ്ക് വഴി അപേക്ഷ നൽകാം. നഴ്സുമാർക്ക് സ്വന്തമായോ, മറ്റുള്ളവർക്ക് ഇവരുടെ സേവനതത്തെ മുൻനിർത്തി നാമനിർദ്ദേശം ചെയ്യുകയും ചെയ്യാം. അപേക്ഷ പരി​ഗണിക്കുന്ന പ്രത്യേക ജൂറിയാണ് ഓരോ രാജ്യത്ത് നിന്നുള്ള അ‍ഞ്ച് വീതം നഴ്സുമാരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി അവാർഡിനായി പരി​ഗണിക്കുന്നത്.

Story Highlights: Nurses Award for Covid Service

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here