Advertisement

തേവരയില്‍ ഫ്ലാറ്റിൽ നിന്നും വീണ് വിദ്യാർത്ഥി മരിച്ചു

October 1, 2022
Google News 1 minute Read

എറണാകുളം തേവരയിൽ ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു. നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ്(17) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്ക് തേവര ചാക്കോളാസ്‌ വാട്ടർ സ്‌കെപ് കെട്ടിടത്തിലായിരുന്നു സംഭവം.(suicide attempt kochi flat)

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഫ്ലാറ്റിൽ നിന്ന് വീണ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കുട്ടിയെ മാതാപിതാക്കളും മൂത്ത സഹോദരനും ചേർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തേവര പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആത്മഹത്യയെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു.

Story Highlights: suicide attempt kochi flat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here