ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ടീമിൽ ഇടംനേടി സഞ്ജു സാംസൺ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ടീമിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കും. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായാണ് സഞ്ജു ടീമിലെത്തിയത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ശിഖർ ധവാനാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ശ്രേയ്യസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. ഇഷാൻ കിഷനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ( Sanju Samson in ODI squad against South Africa ).
Read Also: കോഴിക്കോട് ബീച്ചിൽ ‘കൊമ്പുവച്ച’ സഞ്ജു സാംസൺ; വിഡിയോ പങ്കുവച്ച് ബേസിൽ ജോസഫ്
ട്വൻറി 20 ലോകകപ്പ് അടുത്ത മാസം നടക്കുന്നതിനാൽ വിരാട് കോലിയും രോഹിത് ശർമയും ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകിയതിനാലാണ് യുവ താരങ്ങളിൽ പലർക്കും അവസരം ലഭിച്ചത്. മലയാളി താരം സഞ്ജു സാംസൺ വൈസ് ക്യാപ്റ്റനായേക്കും എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ശ്രേയ്യസ് അയ്യരെയാണ് വൈസ് ക്യാപ്റ്റനായി നിയോഗിച്ചിട്ടുള്ളത്. ന്യൂസിലൻഡ് എ ടീമിന് എതിരെ ഇന്ത്യൻ എ ടീമിനെ സഞ്ജുവാണ് നയിച്ചത്. ഈമാസം 6, 9, 11 തീയതികളിലാണ് മത്സരങ്ങൾ.
ഇന്ത്യൻ ഏകദിന ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), രജത് പതിദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്‌നോയ്, മുകേഷ് കുമാർ, അവേഷ് ഖാൻ, മൊഹമ്മദ്. സിറാജ്, ദീപക് ചാഹർ.
Read Also: Sanju Samson in ODI squad against South Africa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here