തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ ബീഹാർ സ്വദേശികളെ തിരയിൽപ്പെട്ട് കാണാതായി

തൃശ്ശൂർ കയ്പമംഗലത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. ബീഹാർ സ്വദേശികളായ മുഹമ്മദ് സായിദ് (16), മുഹമ്മദ് മുംതാജ് (23) എന്നിവരെയാണ് കാണാതായത്. കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ ഇന്ന് വെെകിട്ടോടെയാണ് സംഭവം.
അഞ്ച് പേരടങ്ങുന്ന സംഘമാണ് കടലിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ അഞ്ച് പേരും ശക്തമായ തിരയിൽപ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതാവുകയായിരുന്നു.
Read Also: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു
രക്ഷപ്പെട്ട മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി. അതേസമയം, തിരുവനന്തപുരത്തെ വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു. കാരേറ്റ്, പൂപ്പുറം സ്വദേശി അഭിനവ് (17) ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് നദിയിൽ കുളിക്കാൻ ഇറങ്ങവെ ഒഴുക്കിൽപ്പെടുകയായിരുന്നു.
വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് നദിയിൽ കുളിക്കാൻ ഇറങ്ങവെ ഒഴുക്കിൽപ്പെട്ട് വെള്ളത്തിലേക്ക് മുങ്ങിത്താണ അഭിനവിനെ സുഹൃത്തുക്കൾ സാഹസികമായി കരയ്ക്ക് എത്തിച്ചു. തുടർന്ന് കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിലും, അവിടെ നിന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
Story Highlights: two people missing in sea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here