Advertisement

പ്ലസ്ടു കഴിഞ്ഞ് വിദേശ പഠനം; ഭാവി സുരക്ഷിതമാക്കാം

October 3, 2022
2 minutes Read
better education in abroad through scolab

മികച്ച ശമ്പളമുള്ള തൊഴില്‍ ആഗ്രഹിച്ച് താത്ക്കാലിക ആശ്വാസം കണ്ടെത്തുന്നതിലും നല്ലതാണ് വളരെ കൃത്യമായ ചുവടുകളോടെ വേണ്ട സമയത്ത് ജീവിതത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. ചുവടുകള്‍ കൃത്യമാണെങ്കില്‍ പിന്നെ ഭാവി ജീവിതത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. വിദേശത്തെ ജോലിയും ഉയര്‍ന്ന ശമ്പളവുമാണ് ലക്ഷ്യമെങ്കില്‍ പ്ലസ്ടു കഴിയുമ്പോള്‍ തന്നെ ഭാവി തീരുമാനിക്കാം.

ജീവിതത്തിന്റെ തുടക്ക കാലഘട്ടത്തില്‍ തന്നെ പരിചയസമ്പന്നരാകാനുള്ള വഴിയാണ് വിദേശപഠനം. കുറഞ്ഞ പ്രായമായതുകൊണ്ട് തന്നെ വിദേശപഠനത്തിനൊരുങ്ങുമ്പോള്‍ വിശ്വാസ്യതയുള്ള ആളുകളുടെയോ സ്ഥാപനത്തിന്റെയോ പിന്തുണ നിര്‍ബന്ധമാണ്. പരിചയ സമ്പന്നത കൊണ്ട് ഇന്ന് കേരളത്തിലെ മുന്‍പന്തിയിലുള്ള സ്ഥാപനമാണ് സ്‌കോളാബ്. പ്ലസ് കഴിഞ്ഞ് കൃത്യമായ ധാരണയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും വിദേശ പഠനം സ്വപ്നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളാണ് ഒരു മുതല്‍കൂട്ടാണ്.

എന്ത് എവിടെ എങ്ങനെ വേണമെന്ന് സ്‌കോളാബിന് വഴികാട്ടാന്‍ സാധിക്കും. പരിചയ സമ്പന്നരായ സ്റ്റാഫുകളും വിദേശ രാജ്യങ്ങളില്‍ എത്തിയതിനു ശേഷമുള്ള സ്‌കോളാബിന്റെ കരുതലും പ്രശസ്തമാണ്.

പ്ലസുവിനു ശേഷമുള്ള വിദേശ പഠനം നിരവധി അവസരങ്ങളിലേക്ക് പ്രവേശനം ലഭിച്ച് അന്തeരാഷ്ട്ര നിലവാരത്തിലെത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കും. വളരെ ചെറിയ പ്രായത്തില്‍ തന്നെ സ്വയം പര്യാപ്തത നേടാന്‍ ഈ തീരുമാനം സഹായിക്കുന്നു. വിദേശത്തെ ബിരുദപഠനം ലോകമെമ്പാടുമുള്ള വന്‍കിട കമ്പനികളുടെ അംഗീകാരം നേടാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു. ഒരു അഭിമുഖത്തിനൊരുങ്ങുമ്പോള്‍ ആമുഖമില്ലാതെ പങ്കെടുക്കാന്‍ വിദേശപഠനമെന്ന ടാഗ് മാത്രം മതി. വിദേശ പഠനത്തിന് ശേഷം ഒരു സ്റ്റേ ബാക്ക് ഓപ്ഷന്‍ ലഭിക്കാനുള്ള വലിയ അവസരവുമുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ വിദ്യാര്‍ത്ഥികളുടെ ഭാഷാ വൈദഗ്ധ്യം മെച്ചപ്പെടുത്താനും പുതിയ ഒരു രാജ്യത്തിന്റെ സംസ്‌കാരം അറിയാനുമുള്ള മികച്ച മാര്‍ഗമാണിത്. നല്ല രീതിയില്‍ പഠനം പൂര്‍ത്തിയാക്കിയാല്‍ ഭാവിയില്‍ അതേ രാജ്യത്ത് തുടരാനുള്ള സാധ്യതകളുമുണ്ട്.

കോളാബിലൂടെ ചെറിയ പ്രായത്തില്‍ വിദേശ പഠനത്തിനൊരുങ്ങിയവര്‍ ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. ബിദാനന്തര ബിരുദം കഴിഞ്ഞിട്ടും സ്വന്തം കാര്യങ്ങള്‍ വേണ്ട രീതിയില്‍ ചെയ്യാന്‍ സാധിക്കാത തലമുറയെയാണ് നമ്മള്‍ കണ്ടുവരുന്നത്. എന്നാല്‍ വിദേശത്തെ ബിരുദ പഠനം സ്വയം പ്രാപ്തരാകാനും വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥബോധം മനസ്സിലാക്കാനുമുള്ള കഴിവ് പുറത്തുകൊണ്ടുവരുന്നു. സമയവും പണവും കൈകാര്യം ചെയ്യുക, വ്യത്യസ്ത ചുറ്റുപാടുകളുമായി പൊരുത്തപ്പെടുക, സ്വയം പ്രാപ്തരാകുക തുടങ്ങിയ കഴിവുകള്‍ വിദേശത്ത് പഠിക്കുന്നതിലൂടെ വ്യക്തിത്വ വികസനത്തിന് സഹായിക്കുന്നു.

വ്യക്തിത്വ വികസനത്തിനു പുറമെ വിദേശപഠനം കൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട്

വിദേശ സര്‍വകലാശാലകളിലെ പാഠ്യപദ്ധതി നന്നായി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതുമാണ്. തിയറി പഠനത്തിനൊപ്പം പ്രായോഗികമായി എങ്ങനെ തിയറി ചെയ്യാമെന്നും പഠനത്തില്‍ ഊന്നല്‍ നല്‍കുന്നു. ചെറിയപ്രായത്തില്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു. ഈ കാലയളവില്‍ പലവ്യക്തികളെയും സാഹചര്യങ്ങളെയും വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുന്നു. ഇത് അവരുടെ ഭാവിക്കായി ഏറെ ഗുണം ചെയ്യും.

മറൗനി, യുഎസ്, യുകെ, ഫ്രാന്‍സ് തുടങ്ങിയ ചില രാജ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രാജ്യങ്ങളിലെ ഗവേഷണ സംരംഭങ്ങളുടെ ഭാഗമാകാന്‍ സ്റ്റേ ബാക്ക് ഓപ്ഷനുകള്‍ നല്‍കുന്നു. അത്തരം രാജ്യങ്ങള്‍ അവരുടെ വിദ്യാര്‍ത്ഥികള്‍ക്കായി വലിയ തുക നിക്ഷേപിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പഠിക്കാന്‍ തിരഞ്ഞെടുക്കാവുന്ന വിവിധ കോഴ്‌സുകള്‍ വിദേശത്തുണ്ട്. ലോകമെമ്പാടുമുള്ള വിവിധ സ്ഥാപനങ്ങളിലും കോളേജുകളിലും പഠിക്കാന്‍ സ്‌കോളാബ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു. കൂടാതെ, വിദേശത്ത് പഠിക്കുന്നത് വ്യത്യസ്ത ഭാഷ, ഭക്ഷണം, സംസ്‌കാരം, ആളുകള്‍, സ്ഥലങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാനുള്ള അവസരങ്ങളും നല്‍കുന്നു.

വിദേശത്ത് പഠിക്കുന്നത് വലിയ ചിലവാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ നാട്ടില്‍ പഠിക്കുന്നതില്‍ നിന്നും ചെറിയ തുക കൂടി കണ്ടെത്തിയാല്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പഠിച്ചിറങ്ങാന്‍ സാധിക്കും. എല്ലാവരും കൊതിക്കുന്ന ജോലി ലഭിക്കാനും ഇതിലൂടെ സാധിക്കും. ഭാവിയില്‍ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക സ്ഥിതിയെ സന്തുലിതമാക്കാന്‍ ഇത് സഹായിക്കുന്നു.

പ്ലസ്ടുവിന് ശേഷം വിദേശപഠനത്തിനൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രീപ്ലാനിങ്;

പ്ലസ്ടുവിന് ശേഷം വിദേശ പഠനത്തിനൊരുങ്ങുമ്പോള്‍ തയ്യാറെടുപ്പുകള്‍ ഒരുപാടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഹൈസ്‌കൂള്‍ പഠനകാലത്ത് മികച്ച റെക്കോര്‍ഡ് നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. മിക്ക സര്‍വ്വകലാശാലകളും 9, 10, 11, 12 എന്നീ ക്ലാസുകളിലെ മാര്‍ക്ക് പരിഗണിക്കും. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, മത്സരങ്ങള്‍, ഒരു വിദ്യാര്‍ത്ഥി എന്ന നിലയിലെ പങ്കാളിത്തം എന്നിവ നിങ്ങളുടെ ബയോഡാറ്റയ്ക്ക് മൂല്യം കൂട്ടുന്നു. വിദേശപഠനം നേരത്തെ മനസ്സില്‍ കണ്ട് അത് ലളിതമായ വഴികളിലൂടെ സാധ്യമാക്കാന്‍ പ്രി പ്ലാനിങ് പ്രധാനമാണ്. ഇത്തരം സ്വപ്നങ്ങള്‍ക്കായി ഒരുങ്ങുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി ചെയ്യേണ്ട എല്ലാ മുന്‍കരുതലുകളും സ്‌കോളാബില്‍ ലഭ്യമാണ്. വെബ്‌സൈറ്റിലെ വിവരങ്ങള്‍ക്ക് പുറമെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സദാ സന്നദ്ധരായ സ്റ്റാഫും ഉണ്ട്

റിസര്‍ച്ച്

പ്ലസ്ടു പൂര്‍ത്തിയാക്കിയ ശേഷം, ഉചിതമായ ഒരു സ്ട്രീം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും പ്രയാസം. അത് ശാസ്ത്രമോ കലയോ വാണിജ്യമോ ആകട്ടെ, വിദ്യാര്‍ത്ഥികള്‍ അവയെക്കുറിച്ച് സമഗ്രമായി ഗവേഷണം നടത്തിയാല്‍ മാത്രമെ വിദേശത്തെ അനന്തമായ അവസരങ്ങളറിയാന്‍ സാധിക്കു. 12-ന് ശേഷം വിദേശത്ത് പഠിക്കാന്‍ വിദ്യാര്‍ത്ഥികളുടെ ഗവേഷണത്തിനായി പരിഗണിക്കേണ്ട പല വസ്തുതകളും സ്‌കോളാബ് വെബ്‌സൈറ്റില്‍ പറയുന്നു.

എടുക്കാന്‍ പോകുന്ന വിഷയത്തിലെ വിദ്യാര്‍ത്ഥിയുടെ താല്‍പ്പര്യം, ഭാവി വശങ്ങള്‍, തൊഴിലവസരങ്ങള്‍, ശരാശരി ശമ്പളം ഇങ്ങനെ പലതും പഠിക്കാന്‍ പോകുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ടതുണ്ട്.

നിങ്ങളുടെ പഠനത്തിന് അനുയോജ്യമായ ഓപ്ഷനുകള്‍ നേടുക എന്നതാണ് അടുത്ത ഘട്ടം. ഉദാഹരണത്തിന്, നിങ്ങളുടെ വിഷയത്തിന് ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള രാജ്യമേത്, മികച്ച സര്‍വകലാശാലകള്‍ ഏതൊക്കെയാണ്, അവര്‍ എപ്പോഴാണ് പ്രവേശനത്തിനായി തുറക്കുന്നത് തുടങ്ങിയവ. ഇത്തരം കാര്യങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ എളുപ്പത്തില്‍ സ്‌കോളാബിന്റെ സൈറ്റിലൂടെ ലഭ്യമാണ്

Read Also: യുകെയിൽ പഠിക്കുമ്പോൾ ഗുണങ്ങൾ ഏറെ; സ്‌കോളാബ് വഴികാട്ടും

കോഴ്‌സ് തെരഞ്ഞെടുക്കല്‍

ഏത് കോഴ്‌സ് വേണമെന്ന് വിവേകത്തോടെ വേണം തിരഞ്ഞെടുക്കാന്‍. റിസര്‍ച്ചിനൊടുവില്‍ ഏത് കോഴ്‌സാണ് ഏത് രാജ്യത്താണ് അനുയോജ്യം എന്ന് നോക്കി തീരുമാനം എടുക്കണം. ഇത് വിദ്യാര്‍ത്ഥിയുടെ ഭാവി പഠനത്തിനും തൊഴിലവസരങ്ങള്‍ക്കും അടിസ്ഥാനമാകും. ഉദാഹരണം കൊമേഴ്‌സില്‍ താല്‍പ്പര്യമുണ്ടെങ്കില്‍,
നിങ്ങള്‍ക്ക് സിഎ, ബി. കോം, ബിബിഎ പോലുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം. കൂടാതെ, കോഴ്‌സിന്റെ ദൈര്‍ഘ്യവും വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കേണ്ടതുണ്ട്.

ചില സര്‍വ്വകലാശാലകള്‍ ബിരുദാനന്തര ബിരുദവും നല്‍കുന്നു. ഇങ്ങനെ ഭാവി സുരക്ഷിതമാക്കാന്‍ ഏതാണ് അനുയോജ്യമെന്ന് മനസ്സിലാക്കി മുന്നോട്ട് പോകണം. ഇത്തരം കാര്യങ്ങളില്‍ ആധികാരികമായി അഭിപ്രായം പറയാന്‍ സ്‌കോളാബ് മുന്നിലാണ്. വിദേശരാജ്യങ്ങളിലെ സ്വാധീനം കൊണ്ട് കുറഞ്ഞ ചിലവില്‍ ഉപയോഗപ്രദമായ കോഴ്‌സുകളും വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ രീതിയില്‍ സ്‌കോളാബ് നിര്‍ദേശിക്കുന്നു.

സ്‌കോളാബിന്റെ വെബ്‌സൈറ്റിലൂടെ എളുപ്പത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട കോഴ്‌സുകള്‍ തെരഞ്ഞെടുക്കാം. ഇതിനായി കോഴ്‌സ് ഫൈന്‍ഡര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് തന്നെ സ്‌കോളാബിന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുകയും ചെയ്യാം. ഒരു കാപട്യവുമില്ലാതെ നീങ്ങളുടെ ഭാവി സാക്ഷാത്കരിക്കാന്‍ സ്‌കോളാബ് എജ്യുവിനെ ബന്ധപ്പെടാം.

Story Highlights: better education in abroad through scolab

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top