കൊന്നത് പത്ത് പശുക്കളെ; മൂന്നാറിലെ അക്രമകാരിയായ കടുവയുടെ ദൃശ്യങ്ങള്‍ പുറത്ത്; വിഡിയോ

മൂന്നാര്‍ നൈമക്കാട് എസ്‌റ്റേറ്റിലിറങ്ങിയ കടുവയുടെ ദൃശ്യങ്ങള്‍ പുറത്ത്. യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കടുവയ്ക്കായി വനം വകുപ്പ് ദൗത്യ സംഘമുള്‍പ്പെടെ തിരച്ചില്‍ തുടരുകയാണ്. അക്രമകാരിയായ കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വനം വകുപ്പിന്റെ നടപടി.
തൊഴുത്തില്‍ കെട്ടിയിരുന്നത് ഉള്‍പ്പടെ പത്ത് പശുക്കളെയാണ് കടുവ കഴിഞ്ഞ ദിവസങ്ങളില്‍ കൊന്നത്. പലയിടങ്ങളില്‍ കുടുവെച്ചതിനാല്‍ രാത്രിയോടെ കടുവ കുടുങ്ങുമെന്നായിരുന്നു വനപാലകരുടെ പ്രതീക്ഷ. എന്നാല് കടുവ കുടുങ്ങിയില്ല. ഒരേ സ്ഥലത്തു തന്നെ കടുവ എത്തുന്നത് കുറവാണ്.
മയക്കുവെടി വെച്ച് കടുവയെ പിടികൂടുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ കടുവ കൂട്ടില്‍ കുടുങ്ങുക തന്നെ വേണം. കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നലകിയിരുന്നു. 100 ലധികം ഉദ്യോഗസ്ഥരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.
Read Also: കുഞ്ഞിനെ ആക്രമിച്ച് കടുവ; വെറും കയ്യോടെ പൊരുതി രക്ഷപ്പെടുത്തി അമ്മ
പ്രദേശത്ത് മൂന്ന് കൂടുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ഇരയെ ഇട്ട് കടുവയെ പിടികൂടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്നാറില്‍ കടുവയുടെ ആക്രമണത്തില്‍ പശുക്കള്‍ ചത്ത സംഭവത്തില്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ മൂന്നാര്‍ ഉദുമല്‍പേട്ട് റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് നടപടി.
Story Highlights: footage of the violent tiger in Munnar video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here