വിവാഹേതര ബന്ധം ചോദ്യം ചെയ്തു; ഭാര്യയെയും പെണ്മക്കളെയും കത്തിച്ചുകൊന്ന് യുവാവ്

വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭാര്യയെയും പെണ്മക്കളെയും കത്തിച്ചുകൊന്ന് യുവാവ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സമീര ശാന്താറാം പാട്ടിൽ (14 വയസ്), സഹോദരി സമീക്ഷ ശാന്താറാം പാട്ടിൽ (11 വയസ്) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെട്ടത്. കുട്ടികളുടെ മാതാവ് പ്രീതി (35 വയസ്) ഞായറാഴ്ച മരണപ്പെട്ടിരുന്നു. തീകൊളുത്തുന്നതിനിടെ പരുക്കേറ്റ പ്രതി പ്രസാദ് ശാന്താറാം പാട്ടിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ 5.30നാണ് പ്രസാദ് തൻ്റെ മക്കളെയും ഭാര്യയെയും തീകൊളുത്തിയത്. എന്നാൽ, രാവിലെ 8.30ഓടെയാണ് വിവരം പൊലീസ് അറിഞ്ഞത്. പൊലീസ് അന്വേഷണത്തിൽ പ്രതിയ്ക്ക് മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു എന്നും ഇത് ചോദ്യം ചെയ്ത ഭാര്യയെയും മക്കളെയും ഇയാൾ ജീവനോട് തീവെച്ച് കൊല്ലുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
Story Highlights: man killed wife daughters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here