ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിന് വൻ തിരിച്ചടി; സജൻ പ്രകാശ് ഇന്ന് മത്സരത്തിനിറങ്ങില്ല

ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിന് വൻ തിരിച്ചടി. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ സജൻ പ്രകാശ് ഇറങ്ങില്ലെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. താരത്തിന് ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാലാണ് 1500 മീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിലും, 4X100 മീറ്റർ റിലേയിലും പങ്കെടുക്കാനാകാത്തത്. ( National Games Swimming; Sajan Prakash will not compete today ).
ഇന്നലെ ഒരു സ്വർണവും ഒരു വെള്ളിയും സജൻ നേടിയിരുന്നു. താരത്തിന് ഇന്ന് പൂർണമായ വിശ്രമം അനുവദിച്ചിരിക്കുകയാണ്. നാളെ നടക്കുന്ന മത്സരങ്ങളിൽ താരം പങ്കെടുക്കും. നീന്തൽക്കുളത്തിൽ ആദ്യദിനം ഒരു സ്വർണവും വെള്ളിയുമാണ് സജൻ നേടിയത്. രാജ്കോട്ടിലെ സർദാർ വല്ലഭ്ഭായി പട്ടേൽ നീന്തൽക്കുളത്തിൽ 100 മീറ്റർ ബട്ടർഫ്ളെെയിലാണ് സ്വർണം (55.32 സെ.). 200 മീറ്റർ ഫ്രീസ്റ്റെെലിൽ വെള്ളി (1.51.43). ഈയിനത്തിൽ സർവീസസിന്റെ സർവേഷ് അനിൽ (1.50.88) ഗെയിംസ് റെക്കോഡോടെ സ്വർണം നേടി.
Read Also: ദേശീയ ഗെയിംസ്; മെഡൽ പ്രതീക്ഷയുമായി കേരളം
സജൻ ഉൾപ്പെട്ട 4 x 100 ഫ്രീസ്‌റ്റൈൽ കേരള റിലേ ടീമിന് മെഡൽ നേടാനായില്ല. 2015ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ 11 ഇനങ്ങളിൽ മത്സരിക്കാനിറങ്ങി ആറ് സ്വർണവും മൂന്ന് വെള്ളിയും നേടിയ മികച്ച താരമായി സജൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്‌തു.
Story Highlights: National Games Swimming; Sajan Prakash will not compete today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here