Advertisement

മുംബൈയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനി ശേഖര്‍ അന്തരിച്ചു

October 3, 2022
Google News 1 minute Read
senion congress leader annie shekhar died

മലയാളിയും മുംബൈയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആനി ശേഖര്‍ അന്തരിച്ചു. 84 വയസായിരുന്നു. അസുഖബാധിതയായി ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു.

ദക്ഷിണ മുംബൈയില്‍ കൊളാബയില്‍ നിന്ന് രണ്ട് തവണ നിയമസഭാംഗമായിരുന്നു ആനി ശേഖര്‍. കോണ്‍ഗ്രസിന്റെ മുംബൈ ഘടകത്തിലെ ജനപ്രിയ നേതാവായിരുന്ന ആനി 45 വര്‍ഷത്തോളം വിവിധ പദവികളില്‍ പൊതുരംഗത്ത് സേവനമനുഷ്ഠിച്ചു. പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ പഠനത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പഠന കേന്ദ്രങ്ങള്‍ ആനി ശേഖറിന്റെ സംഭാവനയില്‍ പ്രധാനപ്പെട്ടതാണ്. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 3 30ന് നടക്കും.

Story Highlights: senion congress leader annie shekhar died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here