അഗ്‌നിവീറിൽ വനിതകൾക്ക് 10% സംവരണം; ആദ്യ റിക്രൂട്ട്‌മെന്റ് നവംബറിൽ

അഗ്‌നിവീർ പദ്ധതിയിൽ വനിതാ സംവരണം നടപ്പാക്കുമെന്ന് ഇന്ത്യൻ വ്യോമസേന മേധാവി വികെ ചൗധരി. വ്യോമസേനയിൽ 10% സംവരണമാണ് ഏർപ്പെടുത്തുക. സംവരണത്തിന് ഈ വർഷം ജൂലൈയിലാണ് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയത്. നവംബറിൽ അഗ്‌നിവീർ സ്‌കീം വഴിയുള്ള ആദ്യ ബാച്ച് വനിതാ സൈനികരുടെ റിക്രൂട്ട്‌മെന്റ് ആരംഭിക്കും.(10% reservation for women agniveer)
Read Also: മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ വിമാനത്താവളത്തിൽ എത്തി
അതേസമയം അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയിലൂടെ മിലിട്ടറി പൊലീസിൽ ചേരാൻ വനിതകളിൽനിന്നും അപേക്ഷ നേരത്തെ ക്ഷണിച്ചിരുന്നു. ബെംഗളൂരു റിക്രൂട്ടിങ് മേഖലാ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബെംഗളുരു മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെന്റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ എന്നിവിടങ്ങളിലെ വനിതകൾക്ക് പങ്കെടുക്കാമെന്നാണ് അറിയിപ്പ്. അഗ്നിവീർ ജനറൽ ഡ്യൂട്ടി (സ്ത്രീകൾ) എന്ന എന്ന തസ്തികയിലേക്കാണ് ദിരഞ്ഞെടുക്കപ്പടുന്നത്.
Story Highlights: 10% reservation for women agniveer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here