താൻ മത്സരിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു: ശശി തരൂർ

താൻ മത്സരിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായി എഐസിസി പ്രസിഡന്റ് സ്ഥാനാർത്ഥി ശശി തരൂർ എംപി. രാഹുൽ ഗാന്ധിയോട് തൻ്റെ പത്രിക പിൻവലിക്കണമെന്ന് പറയാൻ ചിലർ ആവശ്യപ്പെട്ടു. എന്നാൽ താൻ അത് ചെയ്യില്ലെന്ന് രാഹുൽ ഗാന്ധി തന്നോട് പറഞ്ഞുവെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.
12 സംസ്ഥാനങ്ങളിൽ എങ്കിലും സന്ദർശനം നടത്തും. പ്രചാരണത്തിന് സമയക്കുറവ് ഉണ്ട്. ഗാന്ധി കുടുംബത്തിന് ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ല. അവരും ധൈര്യമായി മത്സരിക്കാൻ പറഞ്ഞു. രഹസ്യ ബാലറ്റാണ്. മനസാക്ഷി വോട്ടാണ് പ്രതീക്ഷിക്കുന്നതെന്നും തരൂർ വ്യക്തമാക്കി.
Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?
പാർട്ടി പ്രവർത്തകരുടെ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പാർട്ടി പറഞ്ഞ എല്ലാ നിയമങ്ങളും പാലിക്കും. നേതൃത്വത്തെ വിശ്വസിക്കുന്നു. ധൈര്യമുള്ളവർ ഇഷ്ടപ്രകാരം വോട്ട് ചെയ്യും. ഇല്ലാത്തവർ ആരെങ്കിലും പറയുന്നത് കേൾക്കും. എല്ലാ വോട്ടർമാരെയും ബഹുമാനിക്കുന്നു. പാർട്ടിയുടെ ഗുണത്തിനാണ് താൻ മത്സരിക്കുന്നതെന്നും തരൂർ പറഞ്ഞു.
Story Highlights: aicc election shashi tharoor and rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here