രാഹുൽ വന്നു, സംസാരിച്ചു, സമുദായങ്ങൾ തമ്മിലുള്ള 29 വർഷത്തെ പിണക്കം അവസാനിച്ചു; ഭാരത് ജോഡോ റോഡ് തുറന്നു

കർണാടകയിൽ ദീർഘകാലമായി അടഞ്ഞ് കിടന്ന റോഡ് തുറന്ന് രാഹുൽ ഗാന്ധി. സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ബദനവലു ഗ്രാമത്തിലെ റോഡാണ് തുറന്ന് നൽകിയത്. 1993ലാണ് സംഘർഷത്തെ തുടർന്ന് അടച്ച റോഡാണ് കല്ലുകൾ പാകി ഭാരത് ജോഡോ റോഡ് എന്ന് നാമകരണം ചെയ്തത്. സംഘർഷത്തിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നതകൾ മറന്ന് കോൺഗ്രസ് നേക്കൾക്കൊപ്പം ഒരുമിച്ചിരുന്ന് അവർ ഭക്ഷണം കഴിച്ചു.(badanavalu bharat jodo roadopened by rahul gandhi)
Read Also: അട്ടിമറി അഭ്യൂഹങ്ങള്‍ക്കിടയില്‍ ചൈനയില്‍ ഷീ ജിന്‍പിംഗ് ശരിക്കും ചെയ്തതെന്ത്?
ജോഡോ യാത്രയ്ക്ക് ഇടവേള നൽകിയാണ് ഗാന്ധിജയന്തി ദിനത്തിൽ രാഹുൽ ഗാന്ധി ബദനവലു ഗ്രാമത്തിലെത്തിയത്. ഖാദി ഗ്രാമോദയ് കേന്ദ്രം സന്ദർശിച്ച രാഹുൽ ഗാന്ധി ദളിതരും ലിംഗായത്ത് വിഭാഗക്കാരും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനും മുൻകൈയെടുത്തു. 1927ലും 1932ലും ഗാന്ധിജി ഖാദി ഗ്രാമോദയ് സന്ദർശിച്ചിരുന്നു.
രാഹുൽ ഗാന്ധി തുറന്ന് നൽകിയ റോഡ് ഇനി ഭാരത് ജോഡോ റോഡ് എന്ന് അറിയപ്പെടും. വിഭാഗീയതയും ഭിന്നിപ്പും ഒഴിവാക്കി രാജ്യത്തെ ഒന്നിപ്പിക്കലാണ് ഭാരത് ജോഡോ യാത്രയുടെ യഥാർത്ഥ ലക്ഷ്യം’ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു.
Story Highlights: badanavalu bharat jodo roadopened by rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here